ad
Deshabhimani

ബാസ്‌ക്കറ്റ് ബോൾ കോർട്ടിലെ മിന്നും താരം ബ്രൻഡൻ ക്ലർക്കിന് വിട; അനുശോചനവുമായി എൻബിഎ

nba brandon clark

Photo Credit: AP

വെബ് ഡെസ്ക്

Published on May 13, 2026, 10:33 AM | 1 min read

മെംഫിസ്: എൻബിഎ ടീമായ മെംഫിസ് ഗ്രിസ്‌ലീസിന്റെ സൂപ്പർ താരം ബ്രാൻഡൻ ക്ലർക്ക് (29) അന്തരിച്ചു. കാനഡയിൽ ജനിച്ച ക്ലർക്കിന്റെ അപ്രതീക്ഷിത വിയോഗവാർത്ത ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചു.


2019-ൽ ഫസ്റ്റ് റൗണ്ട് ഡ്രാഫ്റ്റിലൂടെ എൻബിഎയിൽ എത്തിയ താരം, മെംഫിസ് ടീമിലെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു.


മികച്ചൊരു സഹതാരത്തെയും അതിലുപരി മാതൃകാപരമായ വ്യക്തിത്വത്തെയുമാണ് തങ്ങൾക്ക് നഷ്ടമായതെന്ന് മെംഫിസ് ഗ്രിസ്‌ലീസ് പ്രസ്താവനയിൽ പറഞ്ഞു.


പരിക്കുകൾ അലട്ടിയിരുന്നതിനാൽ ഈ സീസണിൽ ഡിസംബറിൽ നടന്ന രണ്ട് മത്സരങ്ങളിൽ മാത്രമാണ് ക്ലർക്കിന് കളിക്കാനായത്. എന്നാൽ ടീമിനൊപ്പം ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ യാത്രകളിൽ താരം സജീവമായിരുന്നു. താരത്തിന്റെ മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


കരിയറിൽ ആകെ 309 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ക്ലർക്ക് ശരാശരി 10.2 പോയിന്റുകൾ വീതം നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം അമിതവേഗതയ്ക്കും നിരോധിത ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും അർക്കൻസാസിൽ വെച്ച് താരം അറസ്റ്റിലായത് വാർത്തയായിരുന്നു.


ക്ലർക്കിന്റെ വിയോഗത്തിൽ എൻബിഎ കമ്മീഷണർ ആദം സിൽവർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കാനഡയിലും അമേരിക്കയിലും പൗരത്വമുള്ള ബ്രാൻഡൻ ക്ലർക്ക് വാൻകൂവറിലായിരുന്നു ജനിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home