ad
Deshabhimani

print edition ദേശീയ യൂത്ത്‌ വോളിബോൾ ചാമ്പ്യൻഷിപ് : കേരളത്തിന്‌ കിരീടം

Kerala Women Volleyball team

ദേശീയ യൂത്ത്‌ വോളിബോൾ ചാന്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ വിജയ സെൽഫി

വെബ് ഡെസ്ക്

Published on Mar 21, 2026, 02:38 AM | 1 min read

ഭുവനേശ്വർ: ദേശീയ യൂത്ത്‌ വോളിബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾക്ക്‌ കിരീടം. ഫൈനലിൽ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്തു. സ്‌കോർ: 25–-16, 25–-19, 25-–14. ടി സേതുലക്ഷ്‌മിയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ടീം വ്യക്തമായ ആധിപത്യമാണ്‌ പുലർത്തിയത്‌.


സെറ്റർ യു സി ആതിര കളംനിറഞ്ഞ പ്പോൾ അനൂജ ഗണേഷ്‌കുമാറും എം നക്ഷത്രയും പി ജിഷ്‌ണയും പോയിന്റുകൾ വാരികൂട്ടി. ലിബറോ സി കെ രസിക ടീമിനായി മികവുറ്റ പ്രതിരോധവും തീർത്തപ്പോൾ കളി കേരളം പിടിയിലൊതുക്കി. 2018ലാണ്‌ കേരള വനിതകൾ അവസാനമായി യൂത്ത്‌ വോളിയിൽ കിരീടം ചൂടുന്നത്‌. കഴിഞ്ഞ തവണ പ്രാഥമിക റ‍ൗണ്ടിൽ പുറത്തായിരുന്നു.


ടീം: ടി സേതുലക്ഷ്‌മി(ക്യാപ്‌റ്റൻ), പി ജിഷ്‌ണ, എ ദിയാമോൾ, യു സി ആതിര, ആദിത്യ എസ്‌ കുമാർ, എസ്‌ വിപാൻഷ, എ ആർ അനുശ്രീ, അനൂജ ഗണേഷ്‌കുമാർ, എം നക്ഷത്ര, അതുല്യ ജോഷി, കാർത്തി സി പ്രതീഷ്‌, സില്ലാ ജെയ്‌മോൻ, സി കെ രസിക, ബിവിന എം വിജു. സിജു ജോസഫ്‌(മുഖ്യപരിശീലകൻ), എം എ പ്രതീഷ്‌ (സഹപരിശീലകൻ), പി അജിത്‌ലാൽ(മാനേജർ).


പുരുഷ വിഭാഗത്തിൽ മലയാളി താരങ്ങൾ അടങ്ങിയ സായി ടീമിനെ രണ്ടിനെതിരെ മൂന്ന്‌ സെറ്റുകൾക്ക്‌ തോൽപിച്ച്‌ പഞ്ചാബ്‌ കിരീടംചൂടി. കേരളത്തിന്റെ പുരുഷ ടീം ക്വാർട്ടർ കാണാതെ പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home