ദേശീയ സബ് ജൂനിയർ സോഫ്റ്റ്ബോൾ; കേരളത്തിന് ഇരട്ട റണ്ണറപ്പ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ മറാഠ്‌വാഡ യൂണിവേഴ്സിറ്റി സ്പോർട്സ് ക്യാമ്പസിൽ നടന്ന 39-ാമത് ദേശീയ സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ട റണ്ണറപ്പ്. ഫൈനലിൽ ആൺകുട്ടികൾ ഒഷീഷയോടും (4-3) പെൺകുട്ടികൾ ആന്ധ്രയോടും (3-2) തോറ്റാണ് വെള്ളി മെഡൽ നേടിയത്.

22 വർഷത്തിന് ശേഷമാണു സബ്‌ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ദേശീയ തലത്തിൽ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കുന്നത്. കുഞ്ഞുമോൻ പി ബി, അബു മൻസൂർ അലി എന്നിവരാണ് ടീമിനെ പരിശീലിപ്പിച്ചത്. ടീം മാനേജർ: എൻ വി ഷഫ്നാസ്, ജിഷ്ണ ബാലകൃഷ്ണൻ.
കണ്ണൂരിൽ ഊഷ്മള സ്വീകരണം
സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായി കേരളത്തിന്റെ അഭിമാനമായി മാറിയ കായിക താരങ്ങൾക്കും പരിശീലകർക്കും മാനേജർമാർക്കും കണ്ണൂരിൽ സ്വീകരണം നൽകി. കണ്ണൂർ സ്പോർട്സ് കൗൺസിൽ, കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ, കണ്ണൂർ ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.









0 comments