ad
Deshabhimani

ദേശീയ സീനിയർ വോളിബോൾ: കേരളം ജേതാക്കൾ

Volleyball kerala
വെബ് ഡെസ്ക്

Published on Jan 11, 2026, 02:11 PM | 1 min read

വാരാണസി: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളത്തിന്‌ ജയം. ഫൈനലിൽ കരുത്തരായ ഇന്ത്യൻ റെയിൽവേസിനെയാണ്‌ പരാജയപ്പെടുത്തിയത്‌. സ്കോർ: 22–25, 25–20, 25- 15, 22– 25,15-8. കേരളത്തിന്റെ പതിനാറാം കിരീട നേട്ടടമാണ്‌. ക്യാപ്‌റ്റൻ കെ പി അനുശ്രീയുടെ നേതൃത്വത്തിലുളള ടീം പരിചയ സന്പന്നരായ റെയിൽവേ താരങ്ങളുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ്‌ മത്സരം ജയിച്ചത്‌. റെയിൽവേസ്‌ ഒപ്പത്തിനൊപ്പം എത്തിയ സമയങ്ങളിൽ കേരള പരിശീലകൻ ഡോ. സി എസ്‌ സദാനന്ദൻ തന്ത്രങ്ങൾ മാറ്റിയതും ടീമിന്‌ ഗുണകരമായി.


ടീം: കെ പി അനുശ്രീ (ക്യാപ്‌റ്റൻ), വി നന്ദന, ബിനീഷ അലിൻ സിബി, കെ അമിത, എ ആർ ഭൂമിക, അന്ന മാത്യു, കെ ആര്യ, കെ അഭിരാമി, അനഘ രാധാകൃഷ്‌ണൻ, എസ്‌ ആര്യ, ആൻ വി ജേക്കബ്‌, എയ്‌ഞ്ചൽ തോമസ്‌, ശിവപ്രിയ ഗോവിന്ദ്‌, കെ ആർ രശ്‌മിത. ഡോ. സി എസ്‌ സദാനന്ദൻ(മുഖ്യ പരിശീലകൻ). പി ശിവകുമാർ, അശ്വനി എസ്‌ കുമാർ(സഹ പരിശീലകർ). എം പി ഹരിദാസ്(മാനേജർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home