ad
Deshabhimani

print edition കേരളം ഭിവാനിയിൽ ; ദേശീയ സീനിയർ (അണ്ടർ 19) അത്‌ലറ്റിക്‌ മീറ്റ്‌ നാളെ മുതൽ

National Senior School Athletics

ഹരിയാനയിലെ ഭിവാനിയിൽ നാളെ തുടങ്ങുന്ന ദേശീയ സീനിയർ അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുക്കാനെത്തിയ 
കേരള ടീം അംഗങ്ങൾ ഡൽഹിയിൽ ട്രെയിൻ ഇറങ്ങിയപ്പോൾ / ഫോട്ടോ: പി വി സുജിത്‌

avatar
AKSHAY K P

Published on Nov 25, 2025, 03:55 AM | 1 min read


ന്യ‍ൂഡൽഹി

ഡൽഹിയിലെ നിസാമുദീൻ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ 12617–ാം നന്പർ മംഗള എക്‌സ്‌പ്രസ്‌ ട്രെയിൻ കുതിച്ചെത്തി. അതിൽ ആത്മവിശ്വാസത്തോടെ കേരളത്തിൽ നിന്നുള്ള 71 അത്‌ലീറ്റുകൾ. ഒപ്പം പരിശീലകരും. എന്ത്‌ വില കൊടുത്തും ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടം നേടാനുറച്ചാണ്‌ വരവ്‌.


കഴിഞ്ഞ രണ്ടുതവണയും കേരളമായിരുന്നു ജേതാക്കൾ. ഇക്കുറി ലക്ഷ്യം ഹാട്രിക്‌ കിരീടം.

ഇന്നലെ ഉച്ചയ്‌ക്ക്‌ ഡൽഹിയിലെത്തിയ കായിക താരങ്ങളും പരിശീലകരും രണ്ട്‌ ബസിലായി വൈകുന്നേരത്തോടെ മീറ്റിന്‌ ആതിഥേയത്വം വഹിക്കുന്ന ഹരിയാനയിലെ ഭിവാനിയിലെത്തി. ദേശീയ സീനിയർ (അണ്ടർ 19) അത്‌ലറ്റിക്‌ മീറ്റ്‌ നാളെ മുതൽ ഞായറാഴ്‌ചവരെ ഭീം സ്‌റ്റേഡിയത്തിലാണ്‌. ആകെ 40 ഇനങ്ങളിലാണ്‌ മത്സരം.


ഹരിയാനയിൽ ശൈത്യകാലത്തിന്റെ ആരംഭമാണ്‌. കാലാവസ്ഥ താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്‌. തണുപ്പ്‌ ശക്തമല്ലാത്തതിനാൽ തിരിച്ചടിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ്‌ കേരളസംഘം. ഇ‍ൗ സമയങ്ങളിൽ എട്ട്‌ ഡിഗ്രി വരെ താപനില താഴ്‌ന്നേക്കും. പകൽ സമയങ്ങളിൽ 23 ഡിഗ്രിയും രാത്രിയിൽ 14 ഡിഗ്രിയുമാണ്‌ നിലവിൽ രേഖപ്പെടുത്തുന്ന താപനില. പ്രദേശത്തെ വായുഗുണനിലവാര സൂചിക ‘അതീവമോശം’ വിഭാഗത്തിൽ തുടരുന്നതും മീറ്റിനെ ബാധിച്ചേക്കും.

ആദ്യ ദിവസം രണ്ട്‌ ഫൈനലുകളാണുള്ളത്‌. ആൺകുട്ടികളുടെ ട്രിപ്പിൾ ജന്പും പെൺകുട്ടികളുടെ ഹാമർ ത്രോയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home