ad
Deshabhimani

ഡൽഹി തൂഫാൻസിനെ തകർത്തെറിഞ്ഞ് മുംബൈയുടെ ജൈത്രയാത്ര; പ്രൈം വോളിബോൾ ലീഗിൽ തുടർച്ചയായ മൂന്നാം ജയം

mumbaimeteors
വെബ് ഡെസ്ക്

Published on Oct 08, 2025, 09:19 PM | 1 min read

ഹൈദരാബാദ്: ആര്‍ ആര്‍ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ മിറ്റിയോഴ്‌സ്. ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് മുംബൈ തങ്ങളുടെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. സ്‌കോർ നില: 15-12, 15-10, 15-11.


മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈയുടെ ഓം ലാഡ് വസന്ത് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് ജാസിമിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. എന്നാല്‍ അഭിനവ് സലാര്‍ അതിന് സൂപ്പര്‍ പോയിന്റിലൂടെ മറുപടി നല്‍കി. ഡല്‍ഹി പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയെങ്കിലും മുംബൈ ശുഭം ചൗധരിയിലൂടെ എതിര്‍കോര്‍ട്ടിലെ വിടവുകള്‍ കണ്ടെത്തി.


ക്യാപ്റ്റന്‍ അമിത് ഗുലിയയുടെ സെര്‍വീസ് ഡല്‍ഹി ലിബെറോ ആനന്ദിനെ സമ്മര്‍ദത്തിലാക്കി. അതേസമയം, കാര്‍ലോസ് ബെറിയോസിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി സൂപ്പര്‍ പോയിന്റ് നേടി. കരുത്തുറ്റ പ്രകടനത്തിനിടയിലും ഡല്‍ഹിക്ക് പക്ഷേ, മികച്ച ഫോമിലുള്ള മുംബൈയെ പരീക്ഷിക്കാനായില്ല.


സഖ്‌ലെയ്ന്‍ താരിഖ് ഡല്‍ഹിയെ മുന്നില്‍നിന്ന് നയിച്ച് സഹതാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. വിജയകരമായ റിവ്യൂവിലൂടെ അവര്‍ ആത്മവിശ്വാസം നേടുകയും ചെയ്തു. പക്ഷേ, ഹെസ്യൂസ് ചൗറിയോയുടെ കരുത്തുറ്റ ഷോട്ട് അഭിനവ് നയിക്കുന്ന മൂന്നംഗ ബ്ലോക്കര്‍മാര്‍ തടഞ്ഞതോടെ മോഹം പൊലിഞ്ഞു. അഭിനവിന്റെ മറ്റൊരു സെര്‍വില്‍ സൂപ്പര്‍ പോയിന്റ് പിടിച്ച് മുംബൈ കളിയുടെ നിയന്ത്രണം പൂര്‍ണമായും നേടി.


സെറ്റര്‍ ഓം ലാഡ് വസന്തിന്റെ മികച്ച പാസുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. കളി കൈയില്‍നിന്ന് പോകുന്നതിനിടെ ഡല്‍ഹി ചൗറിയോയുടെ കരുത്തില്‍ കളം പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, തകര്‍പ്പന്‍ പ്രത്യാക്രമണമായിരുന്നു മുംബൈയുടെ മറുപടി. വിദേശ താരങ്ങളായ മതിയാസ് ലോഫ്റ്റന്‍സെസും പീറ്റര്‍ അല്‍സ്റ്റാഡ് ഒസ്റ്റിവിക്കും മികച്ച ബ്ലോക്കുകളിലൂടെ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയം പൂര്‍ത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home