print edition ആകാശത്ത് മാര്‍ബേസില്‍

ആകാശം മുട്ടെ ... സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ സ്-കൂളിലെ കെ ആർ ആകാശ് സ്വർണം നേടുന്നു ഫോട്ടോ: വി കെ അഭിജിത്
തിരുവനന്തപുരം
പോള്‍വോള്‍ട്ടില്‍ ആധിപത്യം നിലനിര്‍ത്തി എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നാല് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ജോയല്‍ ജോസഫിനാണ് സ്വര്‍ണം. മാര്‍ബേസില്‍ താരമായ ജോംസണ്‍ ചെറിയാനാണ് വെള്ളി. തൃശൂര്‍ കൊട്ടാറ്റ് സെന്റ് ആന്റണീസ് സിജിഎച്ച്എസിന്റെ ആന്‍ഡ്രിയേ ഡിക്‌സനാണ് വെങ്കലം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ സെഫാനിയ നിട്ടു സ്വര്‍ണമണിഞ്ഞു. മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് താരങ്ങളായ കെ എസ് അമല്‍ചിത്ര വെള്ളിയും കെ അനുഷ്‌ക വെങ്കലവും നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ കെ ആര്‍ ആകാശ് സ്വര്‍ണവും ഗണേശ്നാഥ് സി മധു വെള്ളിയും കരസ്ഥമാക്കി. ഇരുവരും മാര്‍ബേസില്‍ താരങ്ങളാണ്. മലപ്പുറം കടകശേരി ഐഡിയലിന്റെ റൊണാള്‍ഡ് ടി റോയ്‌ക്കാണ് വെങ്കലം. സീനിയര്‍ പെണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ എമി ട്രീസ ജിജിയ്‌ക്കാണ് സ്വര്‍ണം. കാസര്‍കോട് ഉദിനൂര്‍ ജിഎച്ച്എസിന്റെ ഡി വി ശ്രീലക്ഷ്മി വെള്ളിയും കോട്ടയം പാലാ സെന്റ് തോമസ് എച്ച്എസ്എസിന്റെ ആന്‍ഡ്രി അലേ വിന്‍സെന്റ് വെങ്കലവും സ്വന്തമാക്കി. സി ആര്‍ മധുവാണ് മാര്‍ബേസിലിന്റെ പരിശീലകന്‍.










0 comments