Deshabhimani

സംസ്ഥാന ജൂനിയർ 
മീറ്റിൽ ചരിത്ര നേട്ടം

print edition മലപ്പുറത്തിന്‌ കിരീടം

MALAPURAM

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്‌ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ മലപ്പുറം ടീം

avatar
അമൽ ഷൈജു

Published on Oct 07, 2026, 01:04 AM | 1 min read

കൊല്ലം: നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെ പിന്തള്ളി ചരിത്രത്തിലാദ്യമായി മലപ്പുറം സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ്‌ കിരീടം സ്വന്തമാക്കി. 70-ാമത് മീറ്റിൽ തുടക്കം മുതൽ ഒപ്പംപിടിച്ച മലപ്പുറം അവസാന ദിനം വൻ കുതിപ്പ്‌ നടത്തി. മലപ്പുറം 445 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ പാലക്കാട് 425 പോയിന്റുമായി രണ്ടാംസ്ഥാനത്തായി. 409 പോയിന്റ് നേടിയ തിരുവനന്തപുരമാണ്‌ മൂന്നാമത്‌.


13 സ്വർണവും 26 വെള്ളിയും 30 വെങ്കലവുമാണ്‌ മലപ്പുറത്തിന്റെ സമ്പാദ്യം. പാലക്കാട്‌ 18 സ്വർണവും 22 വെള്ളിയും 16 വെങ്കലവും കരസ്ഥമാക്കി. തിരുവനന്തപുരം 23 സ്വർണവും 19 വെള്ളിയും 17 വെങ്കലവും നേടി. അവസാനദിനവും അഞ്ച് പുതിയ മീറ്റ് റെക്കോഡുകളുണ്ടായി. ഇതോടെ ആകെ റെക്കോഡ്‌ 21 ആയി.


കടുത്ത പനിയും അവശതയും അവഗണിച്ച്‌ കോഴിക്കോടിന്റെ സോനു ചാക്കോ അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 53.45 സെക്കൻഡിൽ റെക്കോഡോടെ സ്വർണം ഓടിയെടുത്തു. അണ്ടർ 20 ആൺകുട്ടികളുടെ 3000 മീറ്ററിൽ മലപ്പുറത്തിന്റെ കെ സി മുഹമ്മദ് ജസീൽ 8 മിനിറ്റ് 31.30 സെക്കൻഡിൽ റെക്കോഡ്‌ കുറിച്ചു. ഹൈജമ്പിൽ പാലക്കാടിന്റെ ബി ബിനോയ് (2.13 മീറ്റർ) പുതിയ ഉയരം കണ്ടെത്തി. അണ്ടർ16 ആൺകുട്ടികളുടെ ഹൈജമ്പിൽ ഇടുക്കിയുടെ ജാസ്ബിൻ ജയിംസ് 1.83 മീറ്റർ ഉയരം കീഴടക്കി. മത്സരങ്ങൾക്ക് ആവേശകരമായ സമാപനമൊരുക്കിയ മെഡ്‌ലെ റിലേയിൽ തിരുവനന്തപുരം 2 മിനിറ്റ് 01.50 സെക്കൻഡിൽ കുതിച്ചെത്തി മീറ്റ് റെക്കോഡിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home