ad
Deshabhimani

ഹോക്കിയിൽ മിന്നാൻ കൊച്ചിയിൽ ടർഫ്‌ ; കേരളത്തിലെ മൂന്നാം സിന്തറ്റിക് ടർഫ്

Maharajas Collage hockey turf opened
വെബ് ഡെസ്ക്

Published on Sep 29, 2025, 01:45 AM | 1 min read


കൊച്ചി

ഹോക്കിയിൽ മിന്നിത്തിളങ്ങാൻ എറണാകുളം മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗണ്ടിൽ രാജ്യാന്തര നിലവാരത്തിലുള്ള ടർഫ്‌. ഒമ്പതര കോടി രൂപ ചെലവിലാണ്‌ നിർമാണം. സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക്‌ ഹോക്കി ടർഫാണിത്‌. നിലവിൽ കൊല്ലത്തും തിരുവനന്തപുരം ജിവി രാജയിലുമാണുള്ളത്‌.


101.4 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ടർഫ്‌ ഓസ്‌ട്രേലിയയിൽ നിന്ന്‌ ഇറക്കുമതി ചെയ്‌തതാണ്‌. ഫ്‌ളഡ്‌ലൈറ്റും പരിശീലനസ‍ൗകര്യവും ഒരുക്കിയിട്ടുണ്ട്‌. സ്‌പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു പദ്ധതി നിർവഹണ ചുമതല. ഗ്രേറ്റ്‌ സ്‌പോർട്സ്‌ ഇൻഫ്ര പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ നിർമിച്ചത്‌. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എം ബി രാജേഷ്‌ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home