print edition സബലേങ്കയ്‌ക്കും അൽകാരസിനും ലോറിയസ്

ലോക ഒന്നാം നമ്പർ താരങ്ങളായ കാർലോസ് അൽകാരസും അരീന സബലേങ്കയും ലോറിയസ് അവാർഡുമായി.
മാഡ്രിഡ് : കായിക രംഗത്തെ വിഖ്യാത പുരസ്‌കാരമായ ലോറിയസ് അവാർഡ് ടെന്നീസ് താരങ്ങളായ അരീന സബലേങ്കയ്‌ക്കും കാർലോസ് അൽകാരസിനും. പുരുഷ ടെന്നീസിലെ ഒന്നാം റാങ്കുകാരനായ അൽകാരസ് കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും സ്വന്തമാക്കി. സ്ഥിരതയുള്ള പ്രകടനമായിരുന്നു സ്‌പാനിഷുകാരന്റേത്.
ബെലാറസുകാരിയായ സബലേങ്ക വനിതാ ടെന്നീസിലെ ഒന്നാം റാങ്കുകാരിയാണ്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്‌പാനിഷ് ഫുട്‌ബോൾ താരം ലമീൻ യമാലിനാണ്. തകർപ്പൻ പ്രകടനം പുറത്തെടുത്തതിന് ബ്രിട്ടന്റെ ഫോർമുല വൺ താരം ലാൻഡോ നോറിസിനും പുരസ്‌കാരം ലഭിച്ചു. ജർമൻ -ഫുട്‌ബോൾ ടീം മുൻ താരം ടോണി ക്രൂസിനും പുരസ്‌കാരമുണ്ട്. ചാന്പ്യൻസ് ലീഗ് ഫുട്‌ബോൾ ജേതാക്കളായ പിഎസ്‌ജിയാണ് മികച്ച ടീം.










0 comments