ഫോർമുല വൺ ലോക ചാമ്പ്യനായി ലാൻഡോ നോറിസ്; മാക്‌സ് വെസ്‌തപ്പനെ മറികടന്നത് രണ്ട് പോയിന്റിന്

ലാൻഡോ നോറിസ്. PHOTO: Facebook/F1
അബുദാബി: ഫോർമുല വൺ കാറോട്ട മത്സരത്തിലെ ലോക ചാമ്പ്യനായി ലാൻഡോ നോറിസ്. സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രിയിൽ മൂന്നാമതെത്തിയാണ് മക്‌ലാരൻ താരം കന്നികിരീടം ചൂടിയത്. നിലവിലെ ലോകചാമ്പ്യൻ റെഡ്‌ബുളിന്റെ മാക്‌സ് വെസ്താപ്പനെ രണ്ട് പോയിന്റാണ് താരം മറികടന്നത്. ബ്രിട്ടീഷുകാരനായ നോറിസ് 423 പോയന്റ് നേടിയപ്പോൾ വെസ്തപ്പിന് 421 പോയന്റാണ് ലഭിച്ചത്. മത്സരത്തിൽ വെസ്താപ്പനാണ് ഒന്നാമതെത്തിയത്.
ലൂയിസ് ഹാമിൽട്ടന് ശേഷം കിരീടം ചൂടുന്ന മക്‌ലാരൻ താരമായി ലാൻഡോ നോറിസ് മാറി. സീസണിലെ 24 ഗ്രാൻ പ്രികളിൽ ഡച്ചുകാരനായ വെസ്‌തപ്പൻ എട്ടെണ്ണം ജയിച്ചു. നോറിസും പിയാസ്‌ട്രിയും ഏഴെണ്ണം വീതം ജയിച്ചു.










0 comments