ad
Deshabhimani

ഓസ്‌ട്രേലിയൻ ഓപ്പൺ: ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം

Lakshya Sen.jpg

ലക്ഷ്യ സെൻ Photo AFP

വെബ് ഡെസ്ക്

Published on Nov 23, 2025, 12:25 PM | 1 min read

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാന്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. തുടർച്ചയായി രണ്ട് ​ഗെയിം ജയിച്ചാണ് ഈ കലണ്ടർ വർഷത്തിലെ ആദ്യ കിരീട നേട്ടം ലക്ഷ്യ സെൻ ആഘോഷമാക്കിയത്. സ്കോർ: 15-21, 11-21.


Lakshya SEN ലക്ഷ്യ സെൻ Photo AFP


സെമിഫൈനലിൽ വിജയം നേടാൻ 80 മിനിറ്റിലധികം സമയം വേണ്ടി വന്നിരുന്ന ലക്ഷ്യയ്ക്ക്, ഫൈനലിൽ എതിരാളിയെ നിഷ്പ്രഭമാക്കാൻ വെറും 38 മിനിറ്റ് മതിയായിരുന്നു. കിഡംബി ശ്രീകാന്തിന് ശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ലായിരുന്നു ശ്രീകാന്ത് കിരീടം നേടിയത്.


2021 ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ലക്ഷ്യയുടെ മൂന്നാമത്തെ സൂപ്പർ 500 കിരീടമാണിത്. 2022ൽ ഇന്ത്യൻ ഓപ്പണും 2023ൽ കാനഡ ഓപ്പണും നേടിയിരുന്നു. ഈ വർഷം ഹോങ്കോങ്‌ ഓപ്പണിൽ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല.


സെമിയിൽ ചൈനീസ്‌ തായ്‌പേയിയുടെ ചോ ടിൻ ചെനിനെ 17–21, 24–22, 21–16ന്‌ തോൽപിച്ചാണ് ലക്ഷ്യ സെൻ ഫൈനലിൽ എത്തിയത്. ആദ്യ ഗെയിം നഷ്‌ടമായശേഷമായിരുന്നു തിരിച്ചുവരവ്‌. 86 മിനിറ്റിലാണ്‌ ഇരുപത്തിനാലുകാരന്റെ വിജയം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home