print edition ലക്ഷ്യ സെന്നും പുറത്ത്

ന്യൂഡൽഹി
ഇന്ത്യ ഓപ്പൺ ബാഡ്‌മിന്റണിൽനിന്ന് ലക്ഷ്യാ സെൻ പുറത്തായി. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരം ലിൻ ചുൻ യി 17–21, 21–13, 21–18 സ്‌കോറിന് ജയിച്ചു. ഇത്തവണ കളിയേക്കാൾ ടൂർണമെന്റ് ശ്രദ്ധനേടിയത് അസൗകര്യങ്ങളെ തുടർന്നാണ്. പ്രാവുകളും കുരങ്ങുകളും സ്‌റ്റേഡിയത്തിന് ഉള്ളിലെത്തിയത് വീഴ്‌ചയായി. കോർട്ടുകൾക്ക് വൃത്തിയില്ലെന്നും പരാതി ഉയർന്നു.
പക്ഷി വിസർജ്യത്തെതുടർന്ന് ചില കളികൾ വൈകി. വിദേശ കളിക്കാർ പരസ്യമായി പരാതി ഉന്നയിച്ചു. ഇതേതുടർന്ന് ലോക ബാഡ്‌മിന്റൺ ഫെഡറേഷൻ അധികൃതർ ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പരിശോധന നടത്തി. ഇക്കാര്യത്തിലെ പിഴവുകളും പോരായ്‌മകളും തിരുത്തുമെന്ന് ഇന്ത്യൻ ബാഡ്‌മിന്റൺ ഫെഡറേഷൻ അറിയിച്ചു. ആഗസ്‌തിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കെ ആതിഥേയർക്ക് വലിയ നാണക്കേടായി ഇൗ സംഭവം.










0 comments