print edition ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്റൺ ; ലക്ഷ്യസെൻ ലോകചാമ്പ്യനെ വീഴ്‌ത്തി

ബർമിങ്ഹാം
ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യസെൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ഷി യുഖിയെ കീഴടക്കി. ഒരു മണിക്കൂറും 18 മിനിറ്റും നീണ്ട ആദ്യ റൗണ്ടിൽ 23–21, 19–21, 21–17നാണ് ജയം. ഇന്ന് ഹോങ്കോങിന്റെ ആൻഗസിനെ നേരിടും. ചൈനീസ് താരം നിലവിലെ ജേതാവാണ്.
പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. മലേഷ്യയുടെ കാങ് ഖായ്–ആരോൺ തായ് കൂട്ടുകെട്ടിനോട് 21–23, 12–21ന് തോറ്റു. മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപിൽ–ടാനിഷ ക്രസ്‌റ്റോ സഖ്യം ആദ്യ റൗണ്ട് ജയിച്ചു.
വനിതാ സിംഗിൾസിൽ മാളവിക ബൻസോദും ഉന്നതി ഹൂഡയും പുറത്തായി. ദുബായിൽ കുടുങ്ങിയതിനാൽ പി വി സിന്ധുവിന് ചാമ്പ്യൻഷിപ്പിനെത്താനായില്ല. ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യവും മടങ്ങി.










0 comments