ad
Deshabhimani

ചൈനീസ്‌ ഗ്രാൻപ്രിയിൽ കിമി ആന്റനെല്ലി

Kimi Antonelli

കിമി ആന്റനെല്ലി

വെബ് ഡെസ്ക്

Published on Mar 16, 2026, 12:01 AM | 1 min read

ബീജിങ്: ചൈനീസ്‌ ഗ്രാൻപ്രി ഫോർമുല വൺ കാറോട്ടത്തിൽ മെഴ്‌സിഡസ്‌ താരം കിമി ആന്റനെല്ലി ജേതാവായി. ഇറ്റലിക്കാരന്റെ പ്രായം 19 വർഷവും 202 ദിവസവുമാണ്‌. ഫോർമുല വൺ കിരീടം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഡ്രൈവറാണ്‌. മാക്‌സ്‌ വെസ്‌തപ്പൻ 2016ൽ സ്‌പാനിഷ്‌ ഗ്രാൻപ്രി ജയിക്കുമ്പോൾ 18 വർഷവും 228 ദിവസമായിരുന്നു പ്രായം.


ആന്റനെല്ലി ചൈനീസ്‌ ഗ്രാൻ പ്രിക്ക്‌ മുമ്പുള്ള യോഗ്യതാ റ‍ൗണ്ടിൽ മുന്നിലെത്തി പോൾ പൊസിഷൻ നേടിയിരുന്നു. ഇ‍ൗ നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ താരമെന്ന ബഹുമതിക്ക്‌ പിന്നാലെയാണ്‌ കിരീടനേട്ടം. കഴിഞ്ഞവർഷമാണ്‌ ഫോർമുല വൺ ഗ്രാൻപ്രിയിൽ അരങ്ങേറ്റം. ഇതിഹാസതാരം ലൂയിസ്‌ ഹാമിൽടണിന്‌ പകരമായാണ്‌ മെഴ്‌സിഡസിലെത്തിയത്‌.


മത്സരത്തിൽ തുടക്കം മുതൽ കുതിച്ച ആന്റനെല്ലി സഹതാരം ജോർജ്‌ റസലിനെ രണ്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളി. ഫെരാരിയുടെ ലൂയിസ്‌ ഹാമിൽടൺ മൂന്നാമതായി. രണ്ട്‌ പതിറ്റാണ്ടിനുശേഷമാണ്‌ ഒരു ഇറ്റലിക്കാരൻ ജേതാവാകുന്നത്‌. യുദ്ധസാഹചര്യത്തിൽ അടുത്തമാസം നടക്കേണ്ട ബഹ്‌റിൻ, സ‍ൗദി അറേബ്യ ഗ്രാൻപ്രികൾ ഒഴിവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home