ad
Deshabhimani

print edition ഖേലോ ഇന്ത്യ ഗെയിംസ്‌ ; ബാസ്‌കറ്റ്‌ബോളിൽ എം ജി

khelo india games
വെബ് ഡെസ്ക്

Published on Dec 06, 2025, 03:59 AM | 1 min read


​ജയ്‌പുർ

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ വനിതകളുടെ ബാസ്‌കറ്റ്‌ബോളിൽ കോട്ടയം എം ജി സർവകലാശാല ജേതാക്കളായി. ഫൈനലിൽ ചെന്നൈ എസ്‌ആർഎം യൂണിവേഴ്‌സിറ്റിയെ തോൽപിച്ചു(74–60).


അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ്‌സ്‌കോററായി. സി വി സണ്ണി പരിശീലിപ്പിച്ച ടീമിന്റെ ക്യാപ്‌റ്റൻ സാന്ദ്ര ഫ്രാൻസിസാണ്‌. ​അക്ഷയ ഫിലിപ്പ്, ഐറിൻ എൽസ ജോൺ, പി കെ അതിരദാസ്, ടെസ ഹർഷൻ, എ അജിന, എസ്‌ എസ്‌ കൃഷ്‌ണ പ്രിയ, എൽഡിന ആൻ ജോസഫ്, റീമ ​​റൊണാൾഡ്, ജീവമോൾ സണ്ണി, പി കെ ഐശ്വര്യ പി കെ, ആദ്ര സേവ്യർ എന്നിവരാണ്‌ ടീം അംഗങ്ങൾ.


പുരുഷ ഫുട്‌ബോളിൽ കാലിക്കറ്റ്‌ സർവകലാശാല ജേതാക്കളായി. അത്‌ലറ്റിക്‌സിൽ എംജിയ്‌ക്ക്‌ രണ്ട്‌ സ്വർണവും ഓരോ വെള്ളിയും വെങ്കലവുമുണ്ട്‌. കലിക്കറ്റിന്‌ രണ്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവും കിട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home