ad
Deshabhimani

കെഎഫ്എ മാധ്യമ പുരസ്കാരം; വി കെ അഭിജിത്ത് മികച്ച ഫോട്ടോഗ്രാഫർ

abhijith.png
വെബ് ഡെസ്ക്

Published on Aug 17, 2025, 03:26 AM | 1 min read

കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം ദേശാഭിമാനി കൊച്ചി യൂണിറ്റിലെ വി കെ അഭിജിത്തിന്‌ കെഎഫ്‌ഐ പ്രസിഡന്റ്‌ നവാസ്‌ മീരാൻ സമ്മാനിച്ചു. ഐ ലീഗിലെ ചിത്രമാണ്‌ അവാർഡിന്‌ അർഹനാക്കിയത്‌. ഇടുക്കി രാജാക്കാട്‌ സ്വദേശിയാണ്‌ അഭിജിത്ത്‌. അച്ഛൻ: വി എ കുഞ്ഞുമോൻ. അമ്മ: എം എസ്‌ സതി. ഭാര്യ: ആതിര എസ്‌ അശോകൻ. മകൾ: ഗസൽ. 15000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ​പുരുഷ–വനിതാ വിഭാഗങ്ങളിൽ മികച്ച കളിക്കാർക്കുള്ള പുരസ്‌കാരം ജി സഞ്‌ജു (എറണാകുളം), എം ആര്യശ്രീ (കാസർകോട്‌) എന്നിവർ നേടി. 25000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ആദിൽ പി അഷ്‌റഫ്‌ (20 വയസിൽ താഴെ, കോട്ടയം), ഷഹീബ്‌ അലി കാരായിൽ (ജൂനിയർ ആൺ, മലപ്പുറം), എച്ച്‌ മരിയലീമ (ജൂനിയർ പെൺ, എറണാകുളം), ഇന്ദ്രജ്‌ വിനീഷ്‌ (സബ്‌ജൂനിയർ ആൺ, പാലക്കാട്‌), കെ വി ആലിയ (സബ്‌ജൂനിയർ പെൺ, എറണാകുളം). പതിനായിരം രൂപയും ഫലകവും സർടിഫിക്കറ്റുമാണ്‌ പുരസ്‌കാരം. മികച്ച ക്ലബ്‌: മുത്തൂറ്റ്‌ എഫ്‌എ, കോച്ച്‌: എം ബിബി തോമസ്‌, റഫറി: ജസ്‌റ്റിൻ ജോസ്‌, അസി. റഫറി: അബ്ദുൾ മനാഫ്‌. പ്രത്യേക പരാമർശത്തിന്‌ പി മാളവിക (ദേശീയ ടീമംഗം, കാസർകോട്‌), ഷഫീഖ്‌ ഹസൻ (കോച്ച്‌, വയനാട്‌), പി വി പ്രിയ (കോച്ച്‌, കണ്ണൂർ) എന്നിവർ അർഹരായി. മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home