Deshabhimani

ജൂനിയർ മീറ്റിന്റെ ആദ്യ ദിനം നാല് റെക്കോഡുകൾ

national sports policy 2025
വെബ് ഡെസ്ക്

Published on Aug 17, 2025, 03:19 AM | 1 min read

പാലക്കാട്‌:
മുന്നിൽ എസ്‌ കിരൺ ബാബു തിരുവനന്തപുരം പാലക്കാടും മലപ്പുറവും തമ്മിലുള്ള ഇഞ്ചിനിഞ്ച്‌ പോരാട്ടം കണ്ട സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം നാല് മീറ്റ് റെക്കോഡുകൾ. ഏഴ് സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലും ഉൾപ്പെടെ 140 പോയിന്റുമായി പാലക്കാടാണ്‌ മുന്നിൽ. എട്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും അടക്കം 135.5 പോയിന്റുമായി മലപ്പുറം തൊട്ടുപിന്നിലുണ്ട്. 102.5 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം മൂന്നാമതെത്തി. അണ്ടർ 16 ആൺകുട്ടികളുടെ 60 മീറ്റർ ഓട്ടത്തിൽ എറണാകുളത്തിന്റെ നോബിൾ ബിനോയി (7.13 സെക്കന്റ്), പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കണ്ണൂരിന്റെ പി വി നിര‍ഞ്ജന (15 മിനിറ്റ്‌ 57.69 സെക്കൻഡ്‌), അണ്ടർ 14 പെൺകുട്ടികളുടെ ട്രയാത്തലണിൽ കൊല്ലത്തിന്റെ അനന്യ (2423 പോയിന്റ്‌), അണ്ടർ 14 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കോട്ടയത്തിന്റെ ടി ജാനകി ഊർമിള രാജൻ (26.02 മീറ്റർ) എന്നിവരാണ് റെക്കോ‍ഡിട്ടത്‌. അണ്ടർ 20 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മലപ്പുറത്തിന്റെ സി വി മുഹമ്മദ് ഷാമിൽ (10.80 സെക്കൻഡ്‌) സ്വർണവും തിരുവനന്തപുരത്തിന്റെ ആൻസ്വാഫ് കെ അഷ്റഫ് വെള്ളിയും നേടി. പെൺകുട്ടികളിൽ പത്തനംതിട്ടയുടെ എച്ച് അനാമികയാണ് മീറ്റിന്റെ വേഗക്കാരിയായത്. 12.5 സെക്കൻഡിൽ സ്വർണം നേടി. തൃശൂരിന്റെ പി എൻ ആര്യ രണ്ടാമതെത്തി. അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാടിന്റെ ജെ നിവേദ് കൃഷ്ണയ്‌ക്കാണ്‌ സ്വർണം (10.83). ആലപ്പുഴയുടെ ടി എം അതുൽ വെള്ളിയും നേടി. പെൺകുട്ടികളുടെ 100ൽ മീറ്ററില്‍ കോഴിക്കോടിന്റെ ദേവനന്ദ വി ബിജുവിനാണ്‌ സ്വർണം (12.34). തിരുവനന്തപുരത്തിന്റെ ഇപി രഹ്ന രഘു വെള്ളിയും സ്വന്തമാക്കി. അണ്ടർ 20 ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളത്തിന്റെ ശിവദേവ് രാജീവിനാണ്‌ സ്വർണം (4.20 മീറ്റർ). ഇന്ന് 54 ഫെെ-നലുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home