print edition ജൂനിയർ ഹോക്കി ലോകകപ്പ് ; ഇന്ത്യ സെമിയിൽ

ചെന്നൈ
ഷൂട്ടൗട്ടിൽ ബൽജിയത്തെ 4–3ന് കീഴടക്കി ഇന്ത്യ ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിന്റെ സെമിയിൽ. നിശ്‌ചിത സമയത്ത് 2–2നാണ് കളി അവസാനിച്ചത്. ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ പ്രിൻസ്‌ദീപിന്റെ മികച്ച പ്രകടനമാണ് ജയമൊരുക്കിയത്. ബൽജിയത്തിന്റെ രണ്ട് ശ്രമങ്ങൾ പ്രിൻസ്‌ദീപ് തടഞ്ഞു.
ആദ്യ ഘട്ടത്തിൽ ഒരു ഗോളിന് പിന്നിലായ ഇന്ത്യയെ ശർദ നന്ദ് തിവാരിയും ക്യാപ്‌റ്റൻ രോഹിതുമാണ് തിരിച്ചുകൊണ്ടുവന്നത്. കോർണസ് മസാന്ത് ഗാസ്‌പാർദ് ബൽജിയത്തിനായി ആദ്യഗോൾ നേടി. അവസാന നിമിഷം നതാൻ റോജെ അവരെ ഒപ്പമെത്തിക്കുകയായിരുന്നു.
സെമിയിൽ നിലവിലെ ജേതാക്കളായ ജർമനിയാണ് എതിരാളി. നാളെയാണ് സെമി. മറ്റൊരു സെമിയിൽ സ്‌പെയ്‌നും അർജന്റീനയും കളിക്കും.










0 comments