print edition ജൂനിയർ ഹോക്കി ലോകകപ്പ് ; ഇന്ത്യ പുറത്ത്

ഇന്ത്യയെ തോൽപ്പിച്ച് ഫെെനലിൽ കടന്ന ജർമൻ താരങ്ങളുടെ ആഹ്ലാദം
ചെന്നൈ
നിലവിലെ ചാന്പ്യൻമാരായ ജർമനിയോട് തോറ്റ് ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിൽ ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ 1–5നാണ് തോൽവി. ബുധനാഴ്‌ച നടക്കുന്ന ഫൈനലിൽ സ്‌പെയ്‌ൻ ജർമനിയെ നേരിടും. രണ്ട് തവണ ജേതാക്കളായ അർജന്റീനയെ 2–1ന് തോൽപ്പിച്ചാണ് സ്‌പെയ്‌നിന്റെ മുന്നേറ്റം. മൂന്നാംസ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ബുധനാഴ്‌ച ഇന്ത്യ അർജന്റീനയുമായി കളിക്കും.
ജർമനിക്കെതിരെ ഇന്ത്യക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ ക്വാർട്ടറിൽതന്നെ രണ്ട് ഗോൾ വഴങ്ങി. ലൂകാസ് കോസെൽ ജർമനിക്കായി ഇരട്ടഗോൾ നേടി. ടിറ്റസ് വെക്‌സ്, ജൊനാസ് ജെർസം, ബെൻ ഹാസ്‌ബാച്ച് എന്നിവരും ലക്ഷ്യം കണ്ടു. അൻമോൽ എക്കയാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്.
ആദ്യമായാണ് സ്‌പെയ്‌ൻ കിരീട പോരാട്ടത്തിനെത്തുന്നത്. മരിയോ മെനയും ആൽബെർട്ട് സെറാഹിമയും സ്‌പെയ്‌നിനായി ഗോളടിച്ചു. യുവാൻ ഫെർണാണ്ടസിലൂടെയായിരുന്നു അർജന്റീനയുടെ ഏക മറുപടി.










0 comments