സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് ; ട്രാക്ക് ഉണരുന്നു

ജൂനിയർ അത്ലറ്റിക്--സിനുള്ള കോഴിക്കോട് ജില്ലയിലെ അത്ലീറ്റുകൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്--റ്റേഡിയത്തിൽ പരിശീലനത്തിൽ / ഫോട്ടോ: എ ആർ അരുൺരാജ്

Sports Desk
Published on Aug 16, 2025, 03:58 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. പുതിയ ദൂരവും വേഗവും ഉയരവും തേടി കേരളത്തിന്റെ കായിക കൗമാരം ഇനിയുള്ള നാല് നാളുകളിൽ മാറ്റുരയ്‌ക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. 2500 അത്‌ലീറ്റുകളാണ് പങ്കെടുക്കുന്നത്. ആദ്യദിനം 40 ഫൈനലുകളാണ്. മീറ്റിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റർ ഫൈനലുകളും ഇന്ന് നടക്കും.
നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ ഇറങ്ങും. ദേശീയ ജൂനിയർ മീറ്റിനുള്ള കേരള ടീമിനെ മീറ്റിൽ തെരഞ്ഞെടുക്കും. ഒക്ടോബർ 10മുതൽ 14വരെ ഒഡിഷയിലെ ഭുവനേശ്വറിലാണ് ദേശീയ ജൂനിയർ മീറ്റ്.
നൂറ് മീറ്റർ കൂടാതെ 200, 400, 600, 1500 ഇനങ്ങളിലും ഇന്ന് ഫൈനലുണ്ട്. ലോങ് ജമ്പ്, ഹൈജമ്പ്, ജാവലിൻ ത്രോ, പോൾവോൾട്ട് തുടങ്ങിയവയിലും ഇന്ന് ചാമ്പ്യനെ അറിയാം.
മീറ്റ് ഇന്ന് വൈകിട്ട് നാലിന് ടി പി രാമകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. സമാപന സമ്മേളനം 19ന് വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനംചെയ്യും.









0 comments