Deshabhimani

സംസ്ഥാന ജൂനിയർ മീറ്റ്‌ ; കൈവിടാതെ പാലക്കാട്‌

Junior Athletic Meet

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ചാമ്പ്യൻമാരായ പാലക്കാട് ടീം ട്രോഫിയുമായി

avatar
Sports Desk

Published on Aug 20, 2025, 12:00 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ഓവറോൾ കിരീടം കൈവിടാതെ പാലക്കാട്‌. തുടർച്ചയായി പതിനാലാം തവണയാണ്‌ നേട്ടം. 28 സ്വർണവും 17 വെള്ളിയും 27 വെങ്കലവുമടക്കം 539 പോയിന്റാണ്‌ സമ്പാദ്യം. രണ്ടാമതെത്തിയ മലപ്പുറത്തിന്‌ 461.5 പോയിന്റ്‌. 19 സ്വർണവും 28 വെള്ളിയും 23 വെങ്കലവുമുണ്ട്‌. ആതിഥേയരായ തിരുവനന്തപുരം 370 പോയിന്റുമായി മൂന്നാമതെത്തി.


അവസാന ദിനം രണ്ടെണ്ണം അടക്കം 19 റെക്കോഡുകളാണ്‌ നാല്‌ ദിവസത്തെ മീറ്റിൽ കടപുഴകിയത്‌. അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ എറണാകുളത്തെ എസ്‌ ആർ രോഹൻ 21.52 സെക്കൻഡിൽ പുതിയ സമയം കുറിച്ചു. പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട്ടെ വി എസ്‌ അനുപ്രിയ 13.62 മീറ്റർ എറിഞ്ഞ്‌ റെക്കോഡിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home