ad
Deshabhimani

ഏഷ്യാ കപ്പ്

ഐസ് ഹോക്കി അണ്ടർ 18: ഇന്ത്യൻ ടീം പോരാട്ടത്തിനൊരുങ്ങുന്നു

ice hockey indian team

ഇന്ത്യൻ ഐസ് ഹോക്കി ടീം (Photo/IHAI)

വെബ് ഡെസ്ക്

Published on Apr 24, 2026, 06:02 PM | 1 min read

ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കുന്ന അണ്ടർ18 ഇന്ത്യൻ ഐസ് ഹോക്കി ടീം മത്സരിക്കും. ഏപ്രിൽ 27 മുതൽ മെയ് 3 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ. ഗുർതേജ് സിംഗ് ഭട്ടി ടീമിനെ നയിക്കും. ദേവാൻഷ് ശർമ്മ, ഇഫ്തിക്കർ ഹുസൈൻ എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ.


ഇന്ത്യയ്ക്ക് പുറമേ, ആതിഥേയരായ കിർഗിസ്ഥാൻ, മംഗോളിയ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, മക്കാവോ എന്നിവരും ടൂർണമെന്റിൽ മത്സരിക്കും.2025ൽ യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതാ ടീം വെങ്കലം നേടിയിരുന്നു. ഇത് ഐസ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മെഡലാണ്. 2017ൽ ഐഐഎച്ച്എഫ് ചലഞ്ച് കപ്പിൽ പുരുഷ ടീം വെള്ളി മെഡലും നേടിയിരുന്നു.


വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ ഇത്തവണത്തെ അണ്ടർ-18 ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്ത് ഐസ് ഹോക്കി എന്ന കായികവിനോദം വളരുന്നതിന്റെ സൂചനയാണെന്ന് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഹർജീന്ദർ സിങ് വ്യക്തമാക്കി. യുവതാരങ്ങൾക്ക് മികച്ച അന്താരാഷ്ട്ര പരിചയം (Exposure) നൽകാൻ ഈ ടൂർണമെന്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home