ad
Deshabhimani

print edition തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ; ഇന്ത്യ ക്വാർട്ടറിൽ

Thomas Cup.jpg

ലക്ഷ്യ സെൻ മത്സരത്തിനിടെ

വെബ് ഡെസ്ക്

Published on Apr 28, 2026, 01:06 AM | 1 min read

ഹോർസെൻസ്‌ (ഡെൻമാർക്ക്‌): ഓസ്‌ട്രേലിയയെ അഞ്ച്‌ കളിയിലും തകർത്ത്‌ ഇന്ത്യ തോമസ്‌ കപ്പ്‌ പുരുഷ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ കടന്നു. ചാന്പ്യൻമാരായ ചൈനയും മുന്നേറി. 2022ലെ ജേതാക്കളായ ഇന്ത്യ ആദ്യ കളിയിൽ കാനഡയെ 4–1ന്‌ കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നാളെ ഇന്ത്യയും ചൈനയും ഏറ്റുമുട്ടും.


സിംഗിൾസ്‌ ജയിച്ച്‌ ലക്ഷ്യ സെൻ മികച്ച തുടക്കമാണ്‌ നൽകിയത്‌. എഫ്രേം സ്‌റ്റീഫൻ സാമിനെ 21–14, 21–16ന്‌ തോൽപ്പിച്ചാണ്‌ തുടക്കം. ആയുഷ്‌ ഷെട്ടി 21–8, 21–6ന്‌ ശ്രേയ്‌ ദന്തിനെ നിഷ്‌പ്രഭമാക്കി. ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌–ചിരാഗ്‌ ഷെട്ടി സഖ്യം റിസ്‌കി–ജാക്‌ കൂട്ടുകെട്ടിനെ 21–14, 21–16ന്‌ പരാജയപ്പെടുത്തി.


മൂന്നാം സിംഗിൾസിൽ മലയാളി താരം എച്ച്‌ എസ്‌ പ്രണോയ്‌, റിഷി ഹോണ്ട ഭൂപതിയെ 30 മിനിറ്റിൽ തീർത്തു(21–11, 21–17). രണ്ടാമത്തെ ഡബിൾസിൽ മലയാളിയായ എം ആർ അർജുൻ–ഹരിഹരൻ അംസകരുണൻ ടീം അനായാസജയം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home