തേരോട്ടം തുടർന്ന് തിരുവനന്തപുരം; ആയിരം പോയിന്റ് കഴിഞ്ഞു, രണ്ടാം സ്ഥാനക്കാർ അടുത്തുപോലുമില്ല

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ആതിഥേയരായ തിരുവനന്തപുരം തേരോട്ടം തുടരുന്നു. 115 സ്വർണം ഉൾപ്പെടെ 1015 പോയിന്റുമായി ഒന്നാമത് തുടരുകയാണ്. നീന്തൽക്കുളത്തിൽനിന്ന് മാത്രം 38 സ്വർണം ഉൾപ്പെടെ 336 പോയിന്റാണ് തലസ്ഥാന നഗരം നേടിയത്. രണ്ടാം സ്ഥാനക്കാരായ തൃശൂരിന് 479 പോയിന്റുമാത്രമാണുള്ളത്. 443 പോയിന്റുമായി കണ്ണൂർ ജില്ല മൂന്നാമതുണ്ട്.
എറണാകുളം- 424, കോഴിക്കോട്- 415, പാലക്കാട്- 410, മലപ്പുറം- 358, കൊല്ലം- 226, കാസർകോട്- 196, ആലപ്പുഴ- 96, വയനാട്- 77, കോട്ടയം- 74, ഇടുക്കി- 64, പത്തനംതിട്ട- 22 എന്നിങ്ങനെയാണ് ഇതുവരെയുള്ള ജില്ലകളുടെ പോയിന്റ് നില.
അത്‌ലറ്റിക്സിൽ 96 ഇനങ്ങളിൽ 12 എണ്ണം പൂർത്തിയായപ്പോൾ അഞ്ച് സ്വർണമുൾപ്പെടെ 39 പോയിന്റുമായി പാലക്കാടാണ് മുന്നിൽ.










0 comments