ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് ഡച്ച് പരീക്ഷ

ആംസ്‌റ്റൻവീൽ: ഹോക്കി ലോകകപ്പ് പുരുഷവിഭാഗത്തിൽ ഇന്ത്യ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. രാത്രി 7.30ന് ആതിഥേയരായ നെതർലൻഡ്‌സാണ് എതിരാളി. ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങും സംഘവും മികച്ച ഫോമിലാണ്. ആവേശകരമായ പോരാട്ടത്തിൽ പാകിസ്ഥാനെ 5–3ന് തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാംറൗണ്ടിൽ കളിക്കാനെത്തുന്നത്. പൂളിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിൽ കടക്കും. തിങ്കളാഴ്‌ച വൈകീട്ട് 6.15ന് അർജന്റീനയെ നേരിടും.
മൂന്ന് കളിയിൽ രണ്ട് ജയത്തോടെയാണ് ഇന്ത്യ രണ്ടാംറൗണ്ടിലെത്തിയത്. വെയ്‌ൽസിനെയും (3–1) പാകിസ്ഥാനെയും (5–3) തോൽപ്പിച്ചു. ഇംഗ്ലണ്ടിനോട് 4–2ന് തോറ്റു.
അതേസമയം ഇന്ത്യൻ വനിതകൾ നെതർലൻഡ്‌സിനോട് രണ്ട് ഗോളിന് തോറ്റു. ഞായറാഴ്ച ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിൽ ടീമിന് വിജയം അനിവാര്യമാണ്.









0 comments