print edition വീണ്ടും മരുന്നടി

ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തിന് അപമാനമായി വീണ്ടും മരുന്നടി. ആറ് കായിക താരങ്ങൾക്ക് മരുന്നടിയിൽ വിലക്ക് ലഭിച്ചു. അത്‌ലറ്റിക്‌സ് പരിശീലകൻ രാകേഷ് കുമാറിന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലാദ്യമായാണ് മരുന്നടിയിൽ കോച്ചിന് വിലക്ക് ലഭിക്കുന്നത്. അത്‌ലീറ്റിന് നിരോധിത മരുന്ന് നൽകിയതിനാണ് നടപടി.
അന്തർ സംസ്ഥാന മീറ്റിലെ വെങ്കല മെഡൽ ജേതാവ് പ്രകൃതി രൂപ റാവു, മധ്യനിര ഓട്ടക്കാരൻ കൗശൽ കുമാർ, സ്‌റ്റീപ്പിൾചേസ് താരം ജുജ്‌ഹർ സിങ്, ദീർഘദൂരത്തിൽ മത്സരിക്കുന്ന ബൽജീത് കൗർ, പവർലിഫ്‌റ്റർ ഗൗരവ് വാറ്റ്‌സ്, ഖേലോ ഇന്ത്യ ഗെയിംസ് ഭാരോദ്വഹന ചാന്പ്യനായ ചെൽസി എന്നിവർക്കാണ് വിലക്ക്.










0 comments