ad
Deshabhimani

ഇന്ത്യയ്ക്ക് നിരാശ; മലേഷ്യൻ ഓപ്പണിൽ പി വി സിന്ധു പുറത്ത്

PV Sindhu.jpg
വെബ് ഡെസ്ക്

Published on Jan 10, 2026, 09:37 AM | 1 min read

കോലാലംപുർ: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. സെമിയിൽ ചൈനയുടെ വാങ് സി യിയോടാണ് താരം തോറ്റത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു തോൽവി. സ്കോർ: 21–16, 21–15.


ക്വാർട്ടറിൽ ലോക ചാമ്പ്യനായ ജാപ്പനീസ്‌ താരം അകാനെ യമാഗുചി പരിക്കേറ്റ്‌ പുറത്തായതിനെതുടർന്നാണ്‌ സിന്ധു സെമിയിലേക്ക് കുതിച്ചത്. പതിനെട്ടാം റാങ്കിലേക്ക്‌ കൂപ്പുകുത്തിയ സിന്ധു കുറച്ചുകാലമായി പരിക്കിന്റെ പിടിയിലായിരുന്നു. എട്ട്‌ വർഷത്തെ ഇടവേളക്കുശേഷമാണ്‌ മലേഷ്യൻ ഓപ്പണിൽ സെമിയിലെത്തുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home