ad
Deshabhimani

ഗോദയിൽ തളരാതെ; സ്വര്‍ണനേട്ടവുമായി
ഡെൽന

godhadelna
avatar
വെെഷ്ണവ് ബാബു

Published on Oct 27, 2025, 03:04 AM | 1 min read

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകൾ മറികടന്ന്‌ ഗോദയിൽ തിരുവനന്തപുരത്തിന്റെ ഡെൽന എ ഡേവിഡിന്റെ ചിരി. 14 വയസിന്‌ താഴെയുള്ളവരുടെ (62 കിലോ) ഗുസ്‌തിയിൽ സ്വർണം നേടി. കണ്ണൂരിന്റെ സൂര്യകാന്തിയെ മലർത്തിയടിച്ചു. ഫൈനലിനുമുമ്പ്‌ കടുത്ത ഛർദിയുണ്ടായിട്ടും തളർന്നില്ല.


ആറ്റിങ്ങലിൽ നടന്ന ജില്ലാ കായികമേളയിൽ ഷോട്ട്‌പുട്ടിൽ സ്വര്‍ണം നേടിയിരുന്നു. രണ്ട്‌ മത്സരവും ഒരേ ദിവസമായതിനാൽ ഷോട്ട്‌പുട്ട്‌ ഉപേക്ഷിച്ചു. കാട്ടാക്കട വാഴിച്ചല്‍ ഓക്‌സീലിയം എച്ച്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.


അച്ഛന്‍ ഡേവിഡ് ഫിലിപ്പ്‌ കാട്ടാക്കട ചെമ്പൂര്‍ എല്‍പി സ്‌കൂളിലെ കായികാധ്യാപകനും ഗുസ്‌തി, ജൂഡോ പരിശീലകനുമാണ്‌. അമ്മ അജില ബാഡ്മിന്റൺ, കബഡി എന്നിവയിലെ സര്‍വകലാശാലാ മുന്‍ ക്യാപ്‌റ്റനും ഷോട്ട്പുട്ട് താരവുമാണ്. ചേച്ചിക്ക് പ്രോത്സാഹനവുമായി ആറുവയസുകാരി ഡെല്‍മയും കളത്തിനരികെയുണ്ടായിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home