ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: അർജുൻ–ഹരിഹരൻ സഖ്യത്തിന് ജയത്തുടക്കം

മലയാളി താരം എംആർ അർജുനും തമിഴ്നാട് താരം ഹരിഹരൻ അംശകരുണനും
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മലയാളി താരം എംആർ അർജുൻ– തമിഴ്നാട് താരം ഹരിഹരൻ അംശകരുണൻ എന്നിവരുടെ സഖ്യം പുരുഷ ഡബിൾസിൽ രണ്ടാം റൗണ്ടിലെത്തി. അയർലൻഡിന്റെ സ്കോട്ട് ഗിൽഡിയ–പോൾ റെയ്നോൾഡ്സ് സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ മറികടന്നത്.
ആദ്യ ഗെയിം 21-16 ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ 6-4ന് മുന്നിട്ടുനിൽക്കെയാണ് എതിരാളികൾ പരിക്കിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചത്. സ്വന്തം നാട്ടിലെ ആരാധകരുടെ പിന്തുണയും ആർപ്പുവിളികളും ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചതായും ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ പോയിന്റുകൾ നേടാനായത് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിച്ചെന്നും മത്സരശേഷം അർജുനും ഹരിഹരനും പ്രതികരിച്ചു.
അതേസമയം, വനിതാ സിംഗിൾസിൽ മുൻ ലോക ചാമ്പ്യനും ഒമ്പതാം സീഡുമായ പിവി സിന്ധു അയർലൻഡിന്റെ സോഫിയ നോബിളിനെ നേരിടും. വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം സ്പെയിനിന്റെ പൗള ലോപ്പസ്–ലൂസിയ റോഡ്രിഗസ് സഖ്യത്തിനെതിരെയും ഇറങ്ങും.










0 comments