ad
Deshabhimani

സെമിയിൽ തോറ്റു ; സാത്വിക്‌–
ചിരാഗിന്‌ വെങ്കലം

Badminton World Championship
avatar
Sports Desk

Published on Sep 01, 2025, 03:52 AM | 1 min read


പാരിസ്‌

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്‌ സയ്‌രാജ്‌ രംഗിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യത്തിന്‌ വെങ്കലം. കഴിഞ്ഞ ദിവസം സെമിയിൽ കടന്നതോടെ മെഡൽ ഉറപ്പിച്ചിരുന്ന ഇരുവർക്കും പുരുഷ ഡബിൾസിന്റെ ഫൈനലിലേക്ക്‌ മുന്നേറാനായില്ല. സെമിയിൽ ചൈനയുടെ പതിനൊന്നാം സീഡ്‌ ചെൻ ബോ യങ്‌–ലിയുയി സഖ്യത്തോട്‌ മൂന്ന്‌ ഗെയിം പോരാട്ടത്തിൽ തോറ്റു (19–21, 21–18, 12–21). 67 മിനിറ്റാണ്‌ കളി നീണ്ടത്‌.

ലോക ചാമ്പ്യൻഷിപ്പിൽ ഇരുവരുടെയും രണ്ടാമത്തെ മെഡലാണ്‌. 2022ലും ഇരുവരും വെങ്കലം നേടിയിരുന്നു.


ക്വാർട്ടറിൽ രണ്ട്‌ തവണ ഒളിമ്പിക്‌ ചാമ്പ്യൻമാരായ മലേഷ്യയുടെ ആരോൺ ചിയ–സോ വൂയ്‌ യിക്‌ സഖ്യത്തെ തോൽപ്പിച്ചായിരുന്നു സാത്വിക്കിന്റെയും ചിരാഗിന്റെയും മുന്നേറ്റം. സെമിയിൽ ചൈനീസ്‌ സഖ്യത്തിനെതിരെ ആ മികവ്‌ നിലനിർത്താനായില്ല. ആദ്യ ഗെയിം നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവ്‌ നടത്തി രണ്ടാം ഗെയിം സ്വന്തമാക്കിയതാണ്‌. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ കളി കൈവിട്ടു. ആദ്യ ഗെയിമിൽ 9–3ന്‌ മുന്നിലെത്തിയശേഷമായിരുന്നു നിയന്ത്രണം നഷ്ടമായത്‌.


‘ഞങ്ങൾക്ക്‌ താളം കിട്ടിയില്ല. തുടക്കം മോശമായിരുന്നു. എളുപ്പത്തിൽ പോയിന്റുകൾ വിട്ടുനൽകി. പ്രത്യേകിച്ചും മൂന്നാം ഗെയിമിൽ– മത്സരശേഷം ചിരാഗ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home