ad
Deshabhimani

നീന്തലിൽ സ്വർണം വാരി അവന്തിക; തിരുത്തിക്കുറിച്ചത് മൂന്ന് റെക്കോഡുകൾ

ajushi avanthika

അജൂഷി അവന്തിക

വെബ് ഡെസ്ക്

Published on Oct 25, 2025, 03:35 PM | 1 min read

തിരുവനന്തപുരം: കായിക മേളയിൽ മെഡൽ നേട്ടങ്ങൾ പുതിയ വാർത്തയല്ല. പക്ഷെ പങ്കെടുത്ത മൂന്ന് മത്സരങ്ങളിൽ സ്വർണത്തോടെ വിജയിക്കുന്നത് അപൂർവമാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ നീന്തലിൽ അജൂഷി അവന്തികയ്ക്കാണ് അതുല്യ നേട്ടം. അവന്തികയുടെ നീന്തൽ മാജിക്കിലൂടെ കായിക മേളയിൽ മൂന്ന് മീറ്റ് റെക്കോഡുകളും പിറന്നു. 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്‌ സ്റ്റ്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോഡോയെയാണ് അവന്തിക സ്വർണം സ്വന്തമാക്കിയത്.


എംവിഎച്ച്എസ്എസ് തുണ്ടത്തിലിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് തിരുവനന്തപുരം സ്വദേശിയായ അജൂഷി അവന്തിക. 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ 29.63 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയപ്പോൾ 14 വർഷം മുൻപ് ഉള്ള മീറ്റ് റെക്കോഡാണ് അവന്തിക തകർത്തത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ 34.60 സെക്കൻഡിൽ പൂർത്തിയാക്കി വീണ്ടും റെക്കോഡിൽ മുത്തമിട്ടു. 100 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.07.49 മിനുട്ടിൽ പൂർത്തിയാക്കിയപ്പോൾ ഹാട്രിക് സ്വർണ്ണത്തിനോടൊപ്പം ഹാട്രിക്ക് മീറ്റ് റെക്കോർഡ് കൂടി അവന്തിക സ്വന്തമാക്കി.


ajushi avanthika അജൂഷി അവന്തിക


കുട്ടിക്കാലം മുതൽ നീന്തൽ അഭ്യാസമാക്കിയ അവന്തികയുടെ പരിശീലകൻ സതീഷ് കുമാറാണ്. ദിവസവും പുലർച്ചെ ആരംഭിക്കുന്ന കഠിനപരിശീലനമാണ് അവന്തികയുടെ വിജയത്തിന്റെ രഹസ്യമെന്നും ദൃഢനിശ്ചയവും സ്ഥിരതയാർന്ന പരിശീലനവും മത്സരത്തിൽ കൃത്യത പുലർത്തുന്ന മനോഭാവവുമാണ് അവന്തികയെ വിജയത്തിലേക്ക് നയിച്ചതെന്നും പരിശീലകൻ പറഞ്ഞു. കായിക മേളയിലെ ഏറ്റവും മിന്നുന്ന പ്രകടനമായി മാറിയിരിക്കുകയാണ് അവന്തികയുടെ വിജയം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home