print edition അണ്ടർ 18 ബാസ്‌കറ്റ്‌ബോളിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാന്പ്യൻഷിപ്പിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം. ആകെ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ നാളെ ജപ്പാനെ നേരിടും. രാത്രി 7.30നാണ് കളി. 16ന് ദക്ഷിണ കൊറിയയുമായും 18ന് കസാഖ്‌സ്ഥാനുമായാണ് മറ്റ് മത്സരങ്ങൾ. ഡി ഗ്രൂപ്പിലാണ് ഇന്ത്യ.
അടുത്ത വർഷത്തെ അണ്ടർ 19 ബാസ്‌കറ്റ്‌ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മലയാളിയായ കെ വിപിനാണ് ടീമിന്റെ സഹ പരിശീലകൻ. മലയാളികളായ മൂന്ന് സാങ്കേതിക വിദഗ്ധരും ചാന്പ്യൻഷിപ്പിന്റെ ഭാഗമാണ്. ഡോ. പ്രിൻസ് കെ മറ്റം, അതുൽ കൃഷ്‌ണൻ, വിശാൽ രവി എന്നിവരാണ് ഇടംനേടിയത്.










0 comments