ad
Deshabhimani

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി; ശ്രീലങ്കയെ ഗോൾമഴയിൽ മുക്കി ഇന്ത്യ

hockey india
വെബ് ഡെസ്ക്

Published on Sep 22, 2026, 07:02 PM | 1 min read

ന​ഗോയ : ഏഷ്യൻ ​ഗെയിംസ് പുരുഷ ​ഹോക്കിയിൽ പൂൾ എ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. ഒന്നിനെതിരെ 16 ​ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്ക് വേണ്ടി ജു​ഗ്രാജ് സിം​ഗ് നാല് ​ഗോൾ നേടി. അഭിഷേകും ദിൽപ്രീതും ​ഹാട്രികും നേടി. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം ജയമാണിത്.


മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനിറ്റിൽ മന്ദീപ് സിം​ഗാണ് ഇന്ത്യയുടെ ​ഗോൾ മഴക്ക് തുടക്കമിട്ടത്. പത്താം മിനിറ്റിൽ ജു​ഗ്രാജ് സിം​ഗും പതിനൊന്നാം മിനിറ്റിൽ അഭിഷേക് നൈനും ​ഗോളടിച്ച് ആദ്യ ക്വാർട്ടറിൽ തന്നെ മൂന്ന് ​ഗോളിന് മുന്നിലെത്തി. രണ്ടാം ക്വർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ എട്ട് ​ഗോളിന് മുന്നിലെത്തി. മൂന്നാം ക്വാർട്ടറിലും അഞ്ച് തവണ ഇന്ത്യ ശ്രീലങ്കൻ വലകുലുക്കി. നാലാം ക്വാർട്ടറിൽ അഭിഷേകും ദിൽപ്രീതും ​ഹാട്രിക് നേടിയതോടെ 16-1ന്റെ തകർപ്പൻ സ്കോറുമായി ഇന്ത്യ മുന്നേറുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home