print edition ഹർമൻ പ്രീത് ഇന്ത്യൻ ക്യാപ്റ്റൻ

ഹർമൻ പ്രീത് സിങ്
ജലന്ധർ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ ടീമിനെ ഹർമൻ പ്രീത് സിങ് നയിക്കും. 27 മുതൽ നവംബർ അഞ്ചുവരെ പഞ്ചാബിലെ ജലന്ധറിലും മൊഹാലിയിലുമാണ് മത്സരങ്ങൾ. ആറ് ടീമുകൾ പങ്കെടുക്കും.
ഇന്ത്യ 27ന് ബംഗ്ലാദേശിനെയും 29ന് ചൈനയെയും നേരിടും. 30ന് ജപ്പാനും നവംബർ ഒന്നിന് മലേഷ്യയുമാണ് എതിരാളികൾ. നവംബർ രണ്ടിന് ദക്ഷിണകൊറിയയുമായി ഏറ്റുമുട്ടും. ഇന്ത്യ അഞ്ച് തവണ ജേതാക്കളാണ്. തുടർച്ചയായി മൂന്നാം കിരീടമാണ് ലക്ഷ്യം.









0 comments