ad
Deshabhimani

സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക്; അസോസിയേഷൻ തെരഞ്ഞെടുപ്പ് ക്രമക്കേട് മാത്രമല്ല കാരണമെന്ന് കായികലോകം

coach ban
വെബ് ഡെസ്ക്

Published on Oct 13, 2025, 03:43 PM | 1 min read

കറാച്ചി: ജാവലിൻത്രോ ചാമ്പ്യൻ അർഷാദ് നദീമിന്റെ പരിശീലകൻ സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ അമച്വർ അത്‍ലറ്റിക്സ് ഫെഡറേഷൻ (പിഎഎഎഫ്). ഓഗസ്റ്റിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നലെയാണ് വിലക്ക്.


രാജ്യാന്തര ശ്രദ്ധ നേടിയ താരമായിട്ടും ലോക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നദീമിന്റെ മോശം പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബോർഡ് കോച്ചായ സൽമാൻ ഇഖ്ബാലിനോട് വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഇതും ഇപ്പോഴത്തെ നടപടിക്ക് കാരണമായെന്നാണ് കായിക നിരീക്ഷകർ വിലയിരുത്തുന്നത്.


പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പഞ്ചാബ് അത്‍ലറ്റിക്സ് അസോസിയേഷന്റെ പ്രസിഡന്റായ സൽമാന് ഇനി അത്‌ലറ്റിക് മേഖലയിൽ എന്തേലും കാര്യങ്ങളിൽ ഇടപെടാനോ പങ്കെടുക്കാനോ യാതൊരുവിധ പദവി വഹിക്കാനോ ആകില്ലെന്നാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home