ad
Deshabhimani

print edition തോമസ്‌ കപ്പ്‌ ബാഡ്‌മിന്റൺ; ഇന്ത്യക്ക് ജയം

badminton

തോമസ് കപ്പിൽ ജയിച്ച ഇന്ത്യൻ സഖ്യം എം ആർ അർജുനും (ഇടത്ത്) ഹരിഹരൻ അംസയും

വെബ് ഡെസ്ക്

Published on Apr 25, 2026, 02:59 AM | 1 min read

ഹോർസെൻസ്‌(ഡെൻമാർക്ക്‌): ബാഡ്‌മിന്റൺ ടീം ചാമ്പ്യൻഷിപ്പായ തോമസ്‌ കപ്പിൽ ഇന്ത്യൻ പുരുഷ ടീമിന്‌ ആദ്യ കളിയിൽ അനായാസജയം(4–1). കാനഡക്കെതിരെ അഞ്ച്‌ കളിയിൽ നാലും ജയിച്ചു. സിംഗിൾസിൽ ലക്ഷ്യസെൻ മാത്രമാണ്‌ തോറ്റത്‌.


കാനഡയുടെ വിക്‌ടർ ലായ്‌ 18–21, 21–19, 21–10ന്‌ ലക്ഷ്യയെ മറികടന്നു. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു. ആദ്യ കളി കൈവിട്ടെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌–ചിരാഗ്‌ ഷെട്ടി സഖ്യം 21–10, 21–11ന്‌ ജൊനാഥൻ ബിങ്–കെവിൻ ലീ സഖ്യത്തെ മറികടന്നു. മറ്റൊരു സിംഗിൾസിൽ ആയുഷ്‌ ഷെട്ടി 39 മിനിറ്റിൽ ബ്രിയാൻ യങ്ങിനെ 21–13, 21–17ന്‌ കീഴടക്കി. രണ്ടാം ഡബിൾസിൽ മലയാളിയായ എം ആർ അർജുൻ–ഹരിഹരൻ അംസ കരുണൻ കൂട്ടുകെട്ട്‌ 21–7, 21–15ന്‌ ടൈ അലക്‌സൻ–നൈൽ യകുര ടീമിനെ പരാജയപ്പെടുത്തി. അവസാന സിംഗിൾസ്‌ ജയിച്ച്‌ കിഡംബി ശ്രീകാന്ത്‌ ആധിപത്യം പൂർണമാക്കി. ജോഷ്വ എൻഗുയെനെ 21–17, 21–12ന്‌ തോൽപ്പിച്ചു. 27ന്‌ ഇന്ത്യ ഓസ്‌ടേലിയയെ നേരിടും.


വനിതകളുടെ ഉ‍ൗബർ കപ്പിൽ ഇന്ത്യ ഡെൻമാർക്കിനോട് 2–3ന് തോറ്റു. പി വി സിന്ധു ലൈൻ ക്രിസ്‌റ്റഫേഴ്‌സണെ 21–13, 18–21, 21–17ന്‌ കീഴടക്കി. എന്നാൽ തൻവി ശർമയും ഉന്നതിഹൂഡയും സിംഗിൾസ്‌ തോറ്റത്‌ തിരിച്ചടിയായി. ശ്രുതി മിശ്ര–പ്രിയ കൊൻജെങ്ബാം സഖ്യം ഡബിൾസും തോറ്റതോടെ ഡെൻമാർക്ക്‌ വിജയമുറപ്പിച്ചു. ഇന്ന്‌ ഉക്രയ്‌നെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home