ad
Deshabhimani

പിടിച്ചാൽ കിട്ടില്ല തിരുവനന്തപുരത്തെ, വൻ കുതിപ്പ്; അടുത്തുപോലുമില്ല കണ്ണൂരും തൃശൂരും

Junior Girls 3000 meter state school sports meet

ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടമത്സരത്തിൽ നിന്ന് | ഫോട്ടോ: ജ​ഗത് ലാൽ

വെബ് ഡെസ്ക്

Published on Oct 23, 2025, 01:57 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 712 പോയിന്റുമായാണ് ആതിഥേയർ ഒന്നാമത് കുതിക്കുന്നത്. 388 പോയിന്റുമായി കണ്ണൂരും 354 പോയിന്റുമായി തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. 82 സ്വർണവും 62 വെള്ളിയും 87 വെങ്കലവുമാണ് തിരുവനന്തപുരത്തിന്റെ സമ്പാദ്യം. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ് 111 പോയിന്റും ജി വി രാജ സ്പോർട് സ്കൂൾ 101 പോയിന്റുകൾ നേടി.


കോഴിക്കോട്-347, പാലക്കാട്-332, എറണാകുളം-298, മലപ്പുറം-278, കൊല്ലം-191, കാസർകോട്-169, വയനാട്-71, ആലപ്പുഴ-65, കോട്ടയം-52, ഇടുക്കി-39, പത്തനംതിട്ട- 21 എന്നിങ്ങനെയാണ് വ്യാഴം ഉച്ചവരെ മറ്റ് ജില്ലകളുടെ പോയിന്റ് നില.


ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ്: പാലക്കാടിന് ഓവറോള്‍ കിരീടം


​അത്‌ലറ്റിക്‌സിലെ മികവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിന്റെ ഓവറോള്‍ കിരീടം സ്വന്തമാക്കി പാലക്കാട്. കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനക്കാരായ ജില്ല 10 സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 90 പോയിന്റാണ് ഇത്തവണ നേടിയത്. 80 പോയിന്റുമായി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമാണ് സമ്പാദ്യം. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം 78 പോയിന്റോടെ മൂന്നാംസ്ഥാനത്തായി. നാല് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം.


അത്‌ലറ്റിക്‌സില്‍മാത്രം പാലക്കാടിന് 54 പോയിന്റുണ്ട്. എട്ട് സ്വര്‍ണവും രണ്ട് വെങ്കലവുമാണ് നേടിയത്. 46 പോയിന്റുള്ള തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം. മൂന്നാമതുള്ള കോഴിക്കോടിന് 36 പോയിന്റാണ്. ഒരുസ്വര്‍ണവും അഞ്ച് വെള്ളിയും ഒരുവെങ്കലവുമാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home