ad
Deshabhimani

മലേഷ്യൻ ഓപ്പൺ: പി വി സിന്ധു സെമിയിൽ

pv Sindhu.png
വെബ് ഡെസ്ക്

Published on Jan 09, 2026, 02:12 PM | 1 min read

കൊലാലംപുർ: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധു സെമിയിൽ. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചി പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്ധു മുന്നേറിയത്. ആദ്യ ഗെയിമിൽ 21-11 എന്ന സ്കോറിന് സിന്ധു ആധിപത്യം പുലർത്തിയിരുന്നു.


നീണ്ട ഇടവേളയ്ക്കും പരിക്കിനും ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സിന്ധുവിന്റെ ഒരു വർഷത്തിനിടയിലെ ആദ്യ സെമിഫൈനൽ പ്രവേശനമാണിത്. വനിതകളിൽ സിന്ധു പ്രീ ക്വാർട്ടറിൽ ജപ്പാന്റെ ടോമോക മിയാസാക്കിയെ നേരിട്ടുള്ള ഗെയിമുകളിൽ (21–18, 21–13) മടക്കിയാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home