ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ: ലക്ഷ്യ ഫൈനലിൽ

ബർമിങ്ഹാം: ഇന്ത്യയുടെ ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നു. സെമിയിൽ കാനഡയുടെ വിക്‌ടർ ലായിയെ 21–16, 18–21, 21–15ന് തോൽപ്പിച്ചു.
ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെൻ വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ വിക്ടർ ലായിയെ മികച്ച പ്രകടനത്തിലൂടെയാണ് ലക്ഷ്യ മറികടന്നത്.
ഞായറാഴ്ച ഫൈനലിൽ ചൈനീസ് തായ്‌പേയ് താരം ലിൻ ചുൻ യിയെ നേരിടും. രണ്ടാം തവണയാണ് ഇരുപത്തിനാലുകാരൻ ഫൈനലിലെത്തുന്നത്. 1980ൽ പ്രകാശ് പദുക്കോണും 2001ൽ പുല്ലേല ഗോപിചന്ദും ജേതാവായിട്ടുണ്ട്.










0 comments