ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യൻ വനിതകളും ഫൈനലിൽ

മോഖി (ചൈന): ജൂനിയർ പെൺകുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലൽ. ദക്ഷിണകൊറിയയെ 3–1ന് കീഴടക്കി. സുപ്രിയ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. മധു സിദാർ, സുഖ്വീർ കൗർ എന്നിർ ഓരോ ഗോളും നേടി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. തുടർച്ചയായ മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.
ആദ്യ ക്വാർട്ടറിൽ 13-ാം മിനിറ്റിൽ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി തുറന്നു. തുടർന്ന് 17-ാം മിനിറ്റിൽ സുപ്രിയ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 33, 56 മിനിറ്റുകളിൽ കൂടി ഗോൾ നേടിയ സുപ്രിയ ഹാട്രിക് പൂർത്തിയാക്കി. 21-ാം മിനിറ്റിൽ സുഖ്വീർ കൗർ ഇന്ത്യയ്ക്കായി ഗോൾ നേടിയപ്പോൾ 41-ാം മിനിറ്റിൽ ജിയോങ് യൂറിയിലൂടെ ദക്ഷിണ കൊറിയ ആശ്വാസ ഗോൾ മടക്കി.
ജൂനിയർ ആൺകുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിലും ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. മലേഷ്യയെ 3–1ന് കീഴടക്കി. ക്യാപ്‌റ്റൻ അൻമോൽ എക്ക രണ്ട് ഗോളടിച്ചു. സുഖ്‌വീന്ദർ പട്ടിക പൂർത്തിയാക്കി.









0 comments