print edition 34 വർഷം വൈക്കിങ് ചരിത്രം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേണിനെതിരായ ഗോൾ ആഘോഷിക്കുന്ന വെെക്കിങ്സ് താരങ്ങൾ
സ്റ്റാവഞ്ചർ (നോർവെ) : ആറ് തവണ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ പിടിച്ച് നോർവീജിയൻ ക്ലബ് വൈക്കിങ് എഫ് കെ. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്. സ്റ്റാവഞ്ചറിലെ വൈക്കിങ് സ്റ്റേഡിയത്തിൽ നടന്ന ആവേശക്കളിയിൽ 3–3നാണ് നോർവേ ചാന്പ്യൻമാർ ജർമൻ വന്പൻമാരെ കുരുക്കിയത്. കളിയുടെ അവസാന നിമിഷമായിരുന്ന സമനില ഗോൾ.
2018വരെ നോർവെ രണ്ടാം ഡിവിഷനിൽ കളിച്ച വൈക്കിങ് 34 വർഷത്തിനുശേഷമാണ് യൂറോപ്യൻ പോരിൽ കളിക്കാനെത്തുന്നത്. ആദ്യപകുതിയിൽ ജിയാനി സ്റ്റെൻസ്നെസെസ്, പീറ്റർ ക്രിസ്റ്റ്യൻസെൻ എന്നിവരിലൂടെ വൈക്കിങ് മുന്നിലെത്തിയപ്പോൾ ബയേൺ ഞെട്ടി. ഇടവേളയ്ക്കുശേഷം ഹാരി കെയ്നിന്റെ ഇരട്ടഗോളിൽ ജർമൻ ചാന്പ്യൻമാർ തിരിച്ചടിച്ചു. മുപ്പത് വയസ് പിന്നിട്ടശേഷം 40 കളിയിൽ 36–ാമത്തെ ചാന്പ്യൻസ് ലീഗ് ഗോളാണ് ഇംഗ്ലീഷുകാരൻ നേടിയത്.
ലയണൽ മെസിയെയാണ് ഇൗ റെക്കോഡിൽ മുപ്പത്തിമൂന്നുകാരൻ മറികടന്നത്. കെയ്നിന്റെ ഇരട്ടപ്രഹരത്തിൽ വൈക്കിങ് ചെറുതായൊന്ന് പതറി. ഇതിനിടെ ലൂയിസ് ഡയസ് ബയേണിന് ലീഡും നൽകി. പക്ഷേ, പൊരുതിക്കളിച്ച നോർവെ ക്ലബ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ബയേൺ മധ്യനിരക്കാരൻ മിക്കേൽ ഒലീസെ മടങ്ങിയത് അവർക്ക് ഇരട്ടി ഉൗർജം പകർന്നു.
പകരക്കാരനായെത്തിയ ഹെർമൻ ഹൗഗെൻ അർഹിച്ച സമനില വൈക്കിങ്ങിന് ഒരുക്കുകയും ചെയ്തു. നോർവെ ലീഗിൽ ബോഡോ/ഗ്ലിംറ്റ് ക്ലബിനൊപ്പം ഒന്നാമതാണ് വൈക്കിങ്. എട്ട് മത്സരങ്ങളാണ് ബാക്കി. 2017ൽ തരംതാഴ്ത്തപ്പെട്ട ടീം അടുത്ത സീസണിൽ രണ്ടാം ഡിവിഷൻ ജേതാക്കളായി തിരിച്ചെത്തി. 2021ൽ ലീഗിൽ മൂന്നാംസ്ഥാനക്കാരായി. 2024 ജേതാക്കളും.
കഴിഞ്ഞ തവണ തുർക്കി ക്ലബ് ഇസ്താംബുൾ ബസാക്സെഹിറിനോട് തോറ്റ് ചാന്പ്യൻസ് ലീഗിന് യോഗ്യത കിട്ടിയില്ല. ഇക്കുറി പ്ലേ ഓഫിൽ ക്രൊയേഷ്യൻ ചാന്പ്യൻമാരായ ഡൈനാമോ സാഗ്രെബിനെയാണ് മടക്കിയത്. ചാന്പ്യൻസ് ലീഗിൽ 1992–93 സീസണിൽ ബാഴ്സലോണയെ തോൽപ്പിച്ചിട്ടുണ്ട്. രണ്ട് പരിശീലകരാണ് വൈക്കിങ്ങിന്. മോർടെൻ യാൻസെണും ബ്യാർടെ ലൗൻഡെ ആർഷെയ്മും.









0 comments