ad
Deshabhimani

ചാമ്പ്യൻസ്‌ ലീഗിൽ ​വാൽവെർഡെ ഷോ: 22 മിനിറ്റിൽ ഹാട്രിക്; റയൽ 3 സിറ്റി 0

Valverde .jpg
വെബ് ഡെസ്ക്

Published on Mar 12, 2026, 06:34 AM | 1 min read

മാഡ്രിഡ്‌: ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ കരുത്തർ ഏറ്റുമുട്ടിയ ആദ്യപാദ പ്രീ ക്വാർട്ടറിൽ ​റയൽ മാഡ്രിഡിന് ജയം. മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. റയൽ തട്ടകമായ സാന്റിയാഗോ ബെർണാബ്യുൽ നടന്ന മത്സരത്തിൽ ഫെഡറിക്കോ വാൽവെർഡെ ഷോയാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. 22 മിനിറ്റിൽ ഹാട്രിക് തികച്ച താരം സിറ്റിയ്ക്ക് ഒരു അവസരം പോലും നൽകിയില്ല. 20, 27, 42 മിനിറ്റുകളിലായി വാൽവെർഡെ ഹാട്രിക് തികച്ചത്.


20-ാം മിനിറ്റിൽ സിറ്റിയുടെ ഇറ്റാലിയൻ കാവൽക്കാരൻ ജിയാൻലൂജി ദൊന്നരുമയെ മറികടന്നാണ് ഉറുഗ്വെ താരം ഗോളടിക്ക് തുടക്കമിട്ടത്. ഏഴ് മിനിറ്റിന് ശേഷം 25 വാര അകലനിന്നും തൊടുത്ത മികച്ചൊരു ഇടങ്കാലൻ ഷോട്ടിലൂടെ വാൽവെർഡെ തന്റെയും ടീമിന്റെയും ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. 42-ാം മിനിറ്റിൽ ബ്രാഹിം ഡയസിന്റെ പാസിൽ നിന്ന് വാൽവെർഡെ ഹാട്രിക് പൂർത്തിയാക്കി. ദൊന്നരുമ ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെ ലീഡ് 4-0 ആയി ഉയർത്താനുള്ള അവസരം വിനീഷ്യസ് ജൂനിയര്‍ പാഴാക്കി. ബ്രസീലിയൻ താരത്തിന്റെ കിക്ക് സിറ്റി ഗോൾകീപ്പർ തടുത്തിടുകയായിരുന്നു.


ചാമ്പ്യൻസ്‌ ലീഗിൽ തുടർച്ചയായ അഞ്ചാം സീസണിലാണ്‌ റയലും സിറ്റിയും നോക്ക‍ൗട്ടിൽ പരസ്‌പരം ഏറ്റുമുട്ടുന്നത്‌. പത്ത്‌ തവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും റയലിനായിരുന്നു ജയം. മാർച്ച് 18ന് എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home