Deshabhimani

print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; ഇന്ന്‌ സിറ്റി x 
പിഎസ്‌ജി

Champions.jpg

പിഎസ്ജി താരങ്ങൾ പരിശീലനത്തിനിടെ

വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

ലണ്ടൻ: ചാമ്പ്യൻസ് ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ വന്പൻമാരുടെ പോരാട്ടം. നിലവിലെ ജേതാക്കളായ പിഎസ്‌ജിയെ മുൻ ചാന്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി നേരിടും. സിറ്റിയുടെ തട്ടകത്തിലാണ്‌ കളി. ആദ്യ മത്സരങ്ങളിൽ ഇരു ടീമുകളും മികച്ച ജയം സ്വന്തമാക്കിയിരുന്നു.


നിലവിലെ ജേതാക്കളാണെങ്കിലും പിഎസ്‌ജിക്ക്‌ ആ മികവ്‌ ഇ‍ൗ സീസണിൽ നിലനിർത്താനായില്ല. ഫ്രഞ്ച്‌ ലീഗിൽ നല്ല തുടക്കമായിരുന്നില്ല ലൂയിസ്‌ എൻറിക്വെയ്‌ക്കും സംഘത്തിനും. പ്രധാന കളിക്കാരുടെ പരിക്കും തിരിച്ചടിയാണ്‌.


സാന്പത്തിക ആരോപണം നേരിടുന്ന സിറ്റി പക്ഷേ, കളത്തിൽ അതിന്റെ തളർച്ച കാണിച്ചിട്ടില്ല. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിനെ മൂന്ന്‌ഗോളിന്‌ തകർത്താണ്‌ എൺസോ മറെസ്‌കയും സംഘവും എത്തുന്നത്‌.

റയൽ മാഡ്രിഡ്‌ റോമയെയും ലിവർപൂൾ ലാസ്‌കിനെയും ആസ്‌റ്റൺ വില്ല ഫെനെർബാഷെയെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home