print edition ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ടോട്ടനം തരംതാഴ്‌ത്തൽ ഭീഷണിയിൽ

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിന്റെ നില പരുങ്ങലിൽ. നോട്ടിങ്‌ഹാം ഫോറസ്‌റ്റിനോട് മൂന്ന് ഗോളിന് തോറ്റതോടെ തരംതാഴ്‌ത്തൽ ഭീഷണിയിലായി ടോട്ടനം. ഏഴ് കളി ശേഷിക്കെ 31 കളിയിൽ 30 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ്. തരംതാഴ്‌ത്തൽ പടിയിലുള്ള വെസ്‌റ്റ്‌ഹാം യുണൈറ്റഡുമായി ഒരു പോയിന്റ് മാത്രം മുന്നിൽ. അവസാന മൂന്ന് ടീമുകളാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടുക. ബേൺലി (20), വൂൾവ്‌സ് (17) ടീമുകളാണ് അവസാന പടിയിൽ.
പട്ടികയിൽ പിന്നിലുണ്ടായിരുന്ന നോട്ടിങ്‌ഹാമിനോട് സ്വന്തം തട്ടകത്തിൽ പിടിച്ചുനിൽക്കാൻ പോലും ടോട്ടനത്തിന് കഴിഞ്ഞില്ല. ഇഗോൾ ഹെസ്യൂസ്, മോർഗൻ ഗിബ്‌സ് വൈറ്റ്, ടയ്‌വോ അവോനിയി എന്നിവർ നോട്ടിങ്‌ഹാമിനായി ഗോളടിച്ചു. ആസ്‌റ്റൺ വില്ല രണ്ട് ഗോളിന് വെസ്‌റ്റ്‌ഹാമിനെ കീഴടക്കി. ന്യൂകാസിൽ യുണൈറ്റഡിനെ 2–1ന് സണ്ടർലൻഡ് തോൽപ്പിച്ചു.









0 comments