ad
Deshabhimani

ഫുട്‌ബോൾ ലോകം ഖത്തറിലേക്ക്; ഫിഫ അണ്ടർ 17 ലോകകപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു

under17 football
വെബ് ഡെസ്ക്

Published on Oct 02, 2025, 08:08 PM | 1 min read

ദോഹ: നവംബറിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. നവംബർ മൂന്നു മുതൽ 27 വരെയാണ് ദോഹയിലെ ആസ്പയർ സോൺ സ്റ്റേഡിയങ്ങളിലാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുക. 20 ഖത്തർ റിയാൽ വിലയുള്ള ഡേ പാസിലൂടെ ആരാധകർക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധി കായിക, വിനോദ പരിപാടികളിലും പങ്കെടുക്കാനാകും.


ദിവസേന എട്ട് മത്സരങ്ങൾ ഉൾപ്പെടെ ആകെ 104 മത്സരങ്ങൾ അരങ്ങേറും. ഫൈനൽ നവംബർ 27 ന് വൈകീട്ട് ഏഴു മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ രണ്ട് വിഭാഗങ്ങളിലായി ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home