ഇന്ന് മലപ്പുറം x കണ്ണൂർ
തൃശൂർ മാജിക്

തൃശൂർ മാജിക് എഫ്സിയുടെ ഫ്രാൻസിസ് ന്യൂർ അഡോയ കാലിക്കറ്റ് എഫ്സിക്കെതിരെ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്നു ഫോട്ടോ: ജഗത് ലാൽ
കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സിക്ക് തോൽവി. തൃശൂർ മാജിക് എഫ്‌സി ഒരു ഗോളിന് ജയിച്ചു. ആദ്യ പകുതിയിൽ ക്യാപ്‌റ്റൻ മെയിൽസൺ ആൽവെസാണ് ഗോളടിച്ചത്. രണ്ട് കളി പൂർത്തിയാക്കിയ ഇരുടീമുകൾക്കും മൂന്ന് പോയിന്റുണ്ട്.
കോർപ്പറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ 36–ാം മിനിറ്റിലായിരുന്നു വിജയഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർകിക്കിന് തലവച്ച ബ്രസീൽ താരം മെയിൽസൺ ലക്ഷ്യംകണ്ടു. കളി കാണൻ 20,276 പേരുണ്ടായിരുന്നു. ഇന്ന് മലപ്പുറം എഫ്‌സി ഇന്ന് കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ രാത്രി ഏഴരക്കാണ് കളി.










0 comments