ad
Deshabhimani

മത്സരത്തിനിടെ മിന്നലേറ്റ് തായ്‌ലൻഡ് ഫുട്‌ബോൾ താരം മരിച്ചു; 12 പേർക്ക് പരിക്ക്

Thai

Photo: Screengrab X

വെബ് ഡെസ്ക്

Published on Aug 06, 2026, 08:28 PM | 1 min read

ബാങ്കോക്ക് : തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലേറ്റ് 24കാരനായ താരം സൊഫ്‌വാൻ അവെയ് മരിച്ചു. സംഭവത്തിൽ 12 കളിക്കാർക്ക് പരിക്കേറ്റു. ഗൊലോക് എഫ്എ കപ്പ് ടൂർണമെന്റിൽ സൊഫ്‌വാന്റെ ടീമായ സംകോൽറ്റ്‌സും അബു നോങ് സിറിൻ ടീമും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.


മഴയ്ക്കിടെ മൈതാനത്ത് മിന്നൽ പതിക്കുന്നതും താരങ്ങൾ നിലത്തുവീഴുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിൽ മത്സരം നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. മത്സരങ്ങളിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും ആവശ്യമുയർന്നു.


തായ്‌ലൻഡ് ഫുട്‌ബോൾ അസോസിയേഷൻ താരത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു. രാജ്യത്ത് 2020 മുതൽ 2024 വരെ മിന്നലേറ്റ് 283 പേർ മരിച്ചതായാണ് ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ കണക്ക്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home