ad
Deshabhimani

print edition സ്വിഫ്‌റ്റ്‌ കാർ 
ഫാത്തിമ തസ്‌നീനയ്‌ക്ക്‌

FIFA.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ‘കളി പറയാം കളം പിടിക്കാം’ ദേശാഭിമാനി ലോകകപ്പ്‌ ഫുട്‌ബോൾ പ്രവചന മത്സരത്തിൽ ബംബർ സമ്മാനം മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ പി ഫാത്തിമ തസ്‌നീനയ്‌ക്ക്‌. പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്‌എസ്‌എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്‌. കരിങ്കല്ലത്താണി കുന്നപ്പള്ളി വീട്ടിൽ ഹംസയുടെയും കെ പി അനീസയുടെയും മകളാണ്‌.


നറുക്കെടുപ്പിലൂടെയാണ്‌ വിജയിയെ കണ്ടെത്തിയത്‌. സമ്മാനമായ മാരുതി സ്വിഫ്‌റ്റ്‌ കാർ വിജയിക്ക്‌ പിന്നീട്‌ സമ്മാനിക്കും. ദിവസേനയുള്ള മൂന്ന്‌ വിജയികൾക്ക്‌ 2,000 രൂപ വീതം സമ്മാനം നൽകിയിരുന്നു. പ്രധാന സംഘാടകരായ നന്തിലത്ത്‌ ജിമാർട്ടിന്‌ പുറമേ അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എംആർഎ, ഓക്സി റൂഫ്, കേരള പെയിന്റ്‌സ്‌, കിച്ചൺ കെയർ, ലൈഫ് ലൈൻ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചാണ്‌ മത്സരം നടത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home