ad
Deshabhimani

print edition സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന്‌ കിക്കോഫ്‌; തട്ടകത്തിൽ കണ്ണൂര്‍ വാരിയേഴ്സ്

Super Leaugue Kerala

കണ്ണൂര്‍ ജവാഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിക്കെതിരായ ഗോള്‍ ആഘോഷിക്കുന്ന കണ്ണൂര്‍ വാരിയേഴ്സ് | ഫോട്ടോ: പി ദിലീപ്കുമാര്‍

avatar
ബിജു കാർത്തിക്‌

Published on Sep 26, 2026, 01:33 AM | 1 min read

കണ്ണൂർ : ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ്‌ എഫ്‌ സി തട്ടകത്തിൽ ജയത്തോടെ തുടങ്ങി. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ ഉദ്‌ഘാടന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌ സിയെ ഒരു ഗോളിന്‌ തോൽപ്പിച്ചു. സ്‌പാനിഷ്‌ താരം അസിയർ ഗോമസാണ്‌ വിജയഗോൾ നേടിയത്‌. കഴിഞ്ഞ സീസൺ ഫൈനലിലും കണ്ണൂർ തൃശൂരിനെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ്‌ ജേതാക്കളായത്‌.


ഇടതുവിങിൽ നിന്ന് ലഭിച്ച പാസ് ആദ്യ ടച്ചിൽ പോസ്‌റ്റിലേക്ക് തിരിച്ചുവിട്ടാണ് ഗോമസിന്റെ ഗോൾ. ബോക്‌സിനുള്ളിൽ സമർഥമായി നിലയുറപ്പിച്ച താരത്തിന്റെ മിടുക്കാണ്‌ സീസണിലെ ആദ്യ ഗോളായി മാറിയത്.

കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആക്രമണത്തിലൂടെയാണ്‌ കളി തുടങ്ങിയത്. കോര്‍ണർ കിക്കിൽനിന്നും നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ഉഗ്രന്‍ ക്രോസ് പ്രതിരോധ താരം വാരോ അല്‍വാരോ ഹെഡ് ചെയ്ത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന്‌ ബോഗ്‌ദാനും വികാസും അവസരം നഷ്‌ടപ്പെടുത്തി.


രണ്ടാം പകുതിയിൽ അൽപം പരുക്കൻ കളികളുമായി ഇരുവരും ഏറ്റുമുട്ടിയെങ്കിലും ഗോളൊന്നും പിറന്നില്ല. ഇന്ന്‌ രണ്ടാം മത്സരത്തിൽ കാലിക്കറ്റ്‌ എഫ് സി തിരുവനന്തപുരം കൊമ്പൻസ് എഫ് സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home